പുഴയിലേക്കുള്ള പാതയുടെ കോൺക്രീറ്റ് ഇടിഞ്ഞു
പരിയാരം ∙ ചാലക്കുടിപ്പുഴയിലെ സിഎസ്ആർ കടവിൽ തടയണയിലേക്ക് ഇറങ്ങുന്ന പാതയിലെ കോൺക്രീറ്റ് ഇടിഞ്ഞത് അപകടഭീഷണി ഉയർത്തുന്നു. രാത്രിയും പകലും ആളുകൾ സഞ്ചരിക്കുന്ന പരിയാരം – മേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാലക്കുടിപ്പുഴയിലെ തടയണയുടെ വലതുകരയിലാണ് അപകടം പതിയിരിക്കുന്നത്. സ്ഥലം പരിചയമില്ലാത്തവർ ഈ ഭാഗത്തു

പരിയാരം ∙ ചാലക്കുടിപ്പുഴയിലെ സിഎസ്ആർ കടവിൽ തടയണയിലേക്ക് ഇറങ്ങുന്ന പാതയിലെ കോൺക്രീറ്റ് ഇടിഞ്ഞത് അപകടഭീഷണി ഉയർത്തുന്നു. രാത്രിയും പകലും ആളുകൾ സഞ്ചരിക്കുന്ന പരിയാരം – മേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാലക്കുടിപ്പുഴയിലെ തടയണയുടെ വലതുകരയിലാണ് അപകടം പതിയിരിക്കുന്നത്. സ്ഥലം പരിചയമില്ലാത്തവർ ഈ ഭാഗത്തു കൂടി പുഴയിലേക്കു വീഴുമെന്നാണ് ആശങ്ക. പുഴയിൽ വെള്ളം കുറയുന്ന സന്ദർഭങ്ങളിൽ മുന്നറിയിപ്പു ലംഘിച്ച് ഇരുചക്ര വാഹനങ്ങളിൽ ജനങ്ങൾ ഇതുവഴി യാത്ര നടത്തുന്നു. ശക്തമായ ഒഴുക്കിനെ വക വയ്ക്കാതെ ഇരു കരകളിൽ നിന്നുള്ള ജനങ്ങൾ പുഴ കുറുകെ കടക്കുന്നതും പതിവാണ്. ചാലക്കുടി ചുറ്റിയുള്ള യാത്ര ഒഴിവാക്കാനാണു യാത്രക്കാർ നിരോധനം മറികടന്ന് എളുപ്പ വഴി തിരഞ്ഞെടുക്കുന്നത്. പുഴ കുറുകെ കടന്നുള്ള യാത്രയിൽ 10 കിലോമീറ്റർ ദൂരം കുറയും. അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.