വളയം ബണ്ട് നിർമാണം അന്തിമ ഘട്ടത്തിൽ; മണ്ണ് നിറയ്ക്കൽ തുടങ്ങി
ഏനാമാവ് ∙ കോൾ കൃഷി മേഖലയിലേക്ക് ഉപ്പുവെള്ളം കടക്കാതിരിക്കാനുള്ള വളയം ബണ്ടിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ. മുളങ്കുറ്റികളടിച്ച് പനമ്പ് ഉപയോഗിച്ച് മറച്ച സ്ഥലത്തിനുള്ളിൽ മണ്ണിട്ട് നിറക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.187 മീറ്റർ നീളമുള്ള ബണ്ടിന്റെ ഇരു ഭാഗത്തു നിന്നും മണ്ണ് നിറയ്ക്കുന്നുണ്ട്.

ഏനാമാവ് ∙ കോൾ കൃഷി മേഖലയിലേക്ക് ഉപ്പുവെള്ളം കടക്കാതിരിക്കാനുള്ള വളയം ബണ്ടിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ. മുളങ്കുറ്റികളടിച്ച് പനമ്പ് ഉപയോഗിച്ച് മറച്ച സ്ഥലത്തിനുള്ളിൽ മണ്ണിട്ട് നിറക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. 187 മീറ്റർ നീളമുള്ള ബണ്ടിന്റെ ഇരു ഭാഗത്തു നിന്നും മണ്ണ് നിറയ്ക്കുന്നുണ്ട്. റെഗുലേറ്ററിന്റെ കിഴക്ക് ഭാഗത്ത് ഫെയ്സ് കനാലിലാണ് വളയം ബണ്ട് നിർമിക്കുന്നത്. ജില്ലയിലെ 30,000 ഹെക്ടർ കോൾപാടങ്ങൾ ഇൗ കനാലിനെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്. ഇതിലേക്ക് ഉപ്പുവെള്ളം കടന്നാൽ നെല്ലിന്റെ വിളവിനെ കാര്യമായി ബാധിക്കും. കർഷകർ മുറവിളി കൂട്ടുമ്പോഴാണ് എല്ലാ വർഷവും താൽക്കാലിക വളയം ബണ്ട് നിർമിക്കാൻ അധികൃതർ എത്താറ്. എല്ലാ വർഷവും ഉപ്പുവെള്ളം കനാലിലേക്ക് കടന്നതിന് ശേഷമേ വളയം ബണ്ട് നിർമാണം തുടങ്ങാറുള്ളൂ. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.
റെഗുലേറ്ററിന്റെ ജീർണാവസ്ഥ മൂലമാണ് കായലിൽ നിന്ന് ഉപ്പുവെള്ളം കടക്കാതിരിക്കാൻ എല്ലാ വർഷവും ലക്ഷങ്ങൾ മുടക്കി താൽക്കാലിക വളയം ബണ്ട് നിർമിക്കേണ്ട സാഹചര്യം വരുന്നത്. മഴക്കാലമായാൽ ഇത് പൊളിച്ച് കായലിലേക്ക് ഒഴുക്കും. ഇൗ വർഷം 37 ലക്ഷം രൂപയാണ് ബണ്ട് നിർമാണത്തിന് വകയിരുത്തിയിട്ടുള്ളത്. ഇൗ പാഴ്ച്ചെലവ് ഒഴിവാക്കാൻ റെഗുലേറ്റർ ആധുനിക രീതിയിൽ നവീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇൗ വർഷം റെഗുലേറ്റർ നവീകരണത്തിന് ഫണ്ട് വകയിരുത്തി കരാർ നടപടികളായെങ്കിലും സാങ്കേതിക കുരുക്കിലകപ്പെട്ടതോടെ നിർമാണം മുടങ്ങിയ സ്ഥിതിയാണ്.