സോളർ പ്ലാന്റ് കമ്മിഷൻ ചെയ്തില്ല; റിപ്പോർട്ട് ആവശ്യപ്പെട്ട് കലക്ടർ
പുള്ള്∙ കൃഷി ആവശ്യത്തിനുള്ള മോട്ടർ പമ്പിങ്ങിനു സൗരോർജം ഉപയോഗിക്കുന്നതിനയി പുള്ള്–ആലപ്പാട് സഹകരണസംഘത്തിനു കിഴിലുള്ള പുള്ള് മെയിൻ തറയിൽ പരീക്ഷണടിസ്ഥാനത്തിൽ സ്ഥാപിച്ച സോളർ പ്ലാന്റ് 2 വർഷമായിട്ടും കമ്മിഷൻ ചെയ്യാത്തത് സംബന്ധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ അനർട്ട് ഉദ്യോഗസ്ഥരോട് കലക്ടർ ആവശ്യപ്പെട്ടു.കഴിഞ്ഞ 26

പുള്ള്∙ കൃഷി ആവശ്യത്തിനുള്ള മോട്ടർ പമ്പിങ്ങിനു സൗരോർജം ഉപയോഗിക്കുന്നതിനയി പുള്ള്–ആലപ്പാട് സഹകരണസംഘത്തിനു കിഴിലുള്ള പുള്ള് മെയിൻ തറയിൽ പരീക്ഷണടിസ്ഥാനത്തിൽ സ്ഥാപിച്ച സോളർ പ്ലാന്റ് 2 വർഷമായിട്ടും കമ്മിഷൻ ചെയ്യാത്തത് സംബന്ധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ അനർട്ട് ഉദ്യോഗസ്ഥരോട് കലക്ടർ ആവശ്യപ്പെട്ടു. കഴിഞ്ഞ 26 നു ചേർന്ന കോൾ ഡവലപ്െമന്റ് അതോറിറ്റിയുടെ യോഗത്തിലാണ് കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഘം പ്രസിഡന്റ് കെ.വി. ഹരിലാലാണ് അനെർട്ടിന്റെ അനാസ്ഥയെ കുറിച്ച് യോഗത്തിൽ പരാതി ഉന്നയിച്ചത്. പ്ലാന്റ് ഇത് വരെയും പാടശേഖരത്തിനു കൈമാറിയിട്ടില്ലെന്നും നിരുത്തരവാദപരമായ സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അനർട്ടിന്റെ ഫണ്ടിൽ നിന്നു 60 ലക്ഷം രൂപ ചെലവഴിച്ചാണ് 2 കൊല്ലം കൊണ്ട് പ്ലാന്റ് സ്ഥാപിച്ചത്. ട്രയൽ റൺ നടത്തിയിട്ട് ഇപ്പോൾ 2 വർഷം കഴിഞ്ഞു. ഇത് വരെയും കമ്മിഷൻ ചെയ്തില്ല. 144 സോളർ പാനലുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. അതേ സമയം സൗരോർജം ബാറ്ററികളിൽ ശേഖരിക്കാനുള്ള സിസ്റ്റമാണ് ഇവിടെയുള്ളതെന്നും ഇത് ഭാരിച്ച ചെലവുണ്ടാക്കുമെന്നും പറയുന്നു. പ്ലാന്റ് ഡിസൈൻ ചെയ്തതിൽ അപാകതയുണ്ടെന്നാണ് മറ്റൊരു പരാതി.