തൃശൂർ ജില്ലയിൽ ഇന്ന് (29-11-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ∙ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ അതീവ ജാഗ്രത പാലിക്കണം. ∙ കേരളതീരത്ത് മീൻപിടിത്തത്തിനു നിയന്ത്രണം. തീരദേശവാസികൾ ജാഗ്രത പാലിക്കണം ∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത ടാലന്റ് പരീക്ഷ:അപേക്ഷിക്കാം

ഇന്ന്
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
∙ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ അതീവ ജാഗ്രത പാലിക്കണം.
∙ കേരളതീരത്ത് മീൻപിടിത്തത്തിനു നിയന്ത്രണം. തീരദേശവാസികൾ ജാഗ്രത പാലിക്കണം
∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത
ടാലന്റ് പരീക്ഷ:അപേക്ഷിക്കാം
തൃശൂർ ∙ അയ്യങ്കാളി മെറിറ്റോറിയൽ ടാലന്റ് സേർച് ആൻഡ് ഡവലപ്മെന്റ് സ്കീം കാറ്റഗറി 1 (യുപി), കാറ്റഗറി 2 (ഹൈസ്കൂൾ) എന്നീ വിഭാഗങ്ങളിലേക്ക് 2024-25 വർഷം 5, 8 ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 10ന് 5നകം ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫിസ്, ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പിഒ, തൃശൂർ എന്ന വിലാസത്തിൽ ലഭിക്കണം. 0480 2706100.
സ്പോട് അഡ്മിഷൻ
തൃശൂർ ∙ മുളങ്കുന്നത്തുകാവ് ഗവ.നഴ്സിങ് കോളജിൽ എംഎസ്‌സി നഴ്സിങ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 30ന് രാവിലെ 10.30ന് സ്പോട് അഡ്മിഷൻ.
റേഷൻ കാർഡ്: ഇ കെവൈസി ചെയ്യാൻ അവസരം
ഇരിങ്ങാലക്കുട∙ മുകുന്ദപുരം താലൂക്കിലെ എഎവൈ, പിഎച്ച്എച്ച് റേഷൻ കാർഡ് ഉടമകളിൽ ഇ കെവൈസി ചെയ്യാത്ത കാർഡിലെ അംഗങ്ങൾക്കായി മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫിസിൽ രാവിലെ 9.30 മുതൽ 5 വരെ ഇ-കെവൈസി ചെയ്യാം. റേഷൻ കാർഡ്, ആധാർ കാർഡ്, ഇവയുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ എന്നിവ കൊണ്ടുവരണം. 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾ ആധാർ അപ്ഡേറ്റ് ചെയ്ത ശേഷം കൊണ്ടുവരണം. ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ ഉള്ളവർ ഇന്നും വേളൂക്കര, വെള്ളാങ്ങല്ലൂർ എന്നീ പഞ്ചായത്തുകാർക്ക് നാളെയും പൂമംഗലം, പടിയൂർ എന്നിവർക്ക് ഡിസംബർ 2നും കാട്ടൂർ, കാറളം, പുത്തൻചിറ എന്നിവർക്ക് 3നും മുരിയാട്, പറപ്പൂക്കര എന്നിവർക്ക് 4നും തൃക്കൂർ, പുതുക്കാട് എന്നിവർക്ക് 5നും അളഗപ്പനഗർ, നെന്മണിക്കര പഞ്ചായത്തുകാർക്ക് 5നും ആണ് സമയം അനുവദിച്ചിരിക്കുന്നത്.
നഴ്സിങ് അലോട്മെന്റ്
മുളങ്കുന്നത്തുകാവ്∙ ഗവ.നഴ്സിങ് കോളജിൽ എംഎസ്‌സി നഴ്സിങ്ങിന് ഒഴിവ് വന്ന സീറ്റ് നികത്തുന്നതിന് നാളെ രാവിലെ 10.30ന് സ്പോട് അലോട്മെന്റ് നടത്തുന്നതാണെന്നു പ്രിൻസിപ്പൽ അറിയിച്ചു. 0487– 2201366.