യാത്രക്കാരുടെ ദുരിതത്തിന് ഒടുവിൽ പരിഹാരം; ‘ട്രാക്ക് മാറ്റി’ ഗുരുവായൂർ പാസഞ്ചർ മൂന്നാം പ്ലാറ്റ്ഫോമിൽ
തൃശൂർ ∙ പടികൾ കയറിയിറങ്ങിയുള്ള യാത്രക്കാരുടെ ദുരിതത്തിന് ഒടുവിൽ പരിഹാരം. സ്റ്റേഷനിൽ നിന്നു ഗുരുവായൂരിലേക്കും തിരികെയുമുള്ള പാസഞ്ചർ ട്രെയിനുകളുടെ സർവീസ് നാലാം പ്ലാറ്റ്ഫോമിൽ നിന്നു മൂന്നിലേക്ക് മാറ്റി. മലയാള മനോരമ വാർത്തയെ തുടർന്നാണ് സ്റ്റേഷൻ അധികൃതരുടെ നടപടി. ഗുരുവായൂരിലേക്കുള്ള യാത്രക്കാർക്ക് നാലാം

തൃശൂർ ∙ പടികൾ കയറിയിറങ്ങിയുള്ള യാത്രക്കാരുടെ ദുരിതത്തിന് ഒടുവിൽ പരിഹാരം. സ്റ്റേഷനിൽ നിന്നു ഗുരുവായൂരിലേക്കും തിരികെയുമുള്ള പാസഞ്ചർ ട്രെയിനുകളുടെ സർവീസ് നാലാം പ്ലാറ്റ്ഫോമിൽ നിന്നു മൂന്നിലേക്ക് മാറ്റി. മലയാള മനോരമ വാർത്തയെ തുടർന്നാണ് സ്റ്റേഷൻ അധികൃതരുടെ നടപടി. ഗുരുവായൂരിലേക്കുള്ള യാത്രക്കാർക്ക് നാലാം പ്ലാറ്റ്ഫോമിലേക്ക് എത്തിപ്പെടാനുള്ള യാത്രാദുരിതം ചൂണ്ടിക്കാട്ടി മനോരമ കഴിഞ്ഞ ദിവസം ഉൾപ്പെടെ പല തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് റെയിൽവേ ‘ട്രാക്ക്’ മാറ്റിയത്. ഇനി മുതൽ ഗുരുവായൂർ–തൃശൂർ, തൃശൂർ–ഗുരുവായൂർ പാസഞ്ചറുകൾ മൂന്നാം പ്ലാറ്റ്ഫോമിൽ നിന്നാകും സർവീസ് ആരംഭിക്കുക. ഇന്നലെ രാവിലെ ഗുരുവായൂരിൽ നിന്നു തൃശൂരിലെത്തിയ പാസഞ്ചർ മൂന്നാം പ്ലാറ്റ്ഫോമിലെത്തി ഇതേ പ്ലാറ്റ്ഫോമിൽ നിന്നു തന്നെ മടങ്ങി.
ഗുരുവായൂരിലേക്കുള്ള തീർഥാടകരും മറ്റു യാത്രക്കാരും കൂടുതലായി ആശ്രയിക്കുന്ന പാസഞ്ചറുകളുമാണിവ. രാവിലെ 9.15ന് ഗുരുവായൂരിൽ നിന്നു പുറപ്പെട്ട് 9.50ന് തൃശൂരിലെത്തും. 11.35ന് തിരികെ ഗുരുവായൂരിലേക്കും സർവീസ് നടത്തും. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നതിനു വേണ്ടിയാണ് ഗുരുവായൂർ പാസഞ്ചറുകൾ നാലാം പ്ലാറ്റ്ഫോമിലേക്കു മാറ്റിയത്. നാലാം പ്ലാറ്റ്ഫോണിൽ നിന്നു മറ്റു പ്ലാറ്റ്ഫോമുകളിലേക്കും പുറത്തേക്കും കടക്കാൻ ലിഫ്റ്റും എക്സലേറ്റർ സൗകര്യങ്ങളും ഇല്ലാത്തതാണ് യാത്രക്കാരെ വലച്ചത്. ഇരിക്കാനോ മഴയും വെയിലും കൊള്ളാതെ നിൽക്കാനോ ഉള്ള സൗകര്യവും ഇല്ല. ഈ സ്ഥിതിക്കാണ് മാറ്റമായത്.