തൃശൂർ ജില്ലയിൽ ഇന്ന് (30-11-2024); അറിയാൻ, ഓർക്കാൻ
താലൂക്ക് ആസ്ഥാനങ്ങളിൽ 16 മുതൽ അദാലത്ത് തൃശൂർ ∙ 16 മുതൽ ജില്ലയിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് നടത്തും.ഡിസംബർ 5 വരെ തൃശൂർ, മുകുന്ദപുരം താലൂക്കുകളിലെയും ഡിസംബർ 6 മുതൽ ഡിസംബർ 13 വരെ മറ്റ് താലൂക്കുകളിലെയും പരാതികൾ സ്വീകരിക്കും.താലൂക്ക്,

താലൂക്ക് ആസ്ഥാനങ്ങളിൽ 16 മുതൽ അദാലത്ത്
തൃശൂർ ∙ 16 മുതൽ ജില്ലയിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് നടത്തും.ഡിസംബർ 5 വരെ തൃശൂർ, മുകുന്ദപുരം താലൂക്കുകളിലെയും ഡിസംബർ 6 മുതൽ ഡിസംബർ 13 വരെ മറ്റ് താലൂക്കുകളിലെയും പരാതികൾ സ്വീകരിക്കും.താലൂക്ക്, അദാലത്ത് തീയതി എന്ന ക്രമത്തിൽ: മുകുന്ദപുരം– 16, തൃശൂർ – 17, തലപ്പിള്ളി – 21. കൊടുങ്ങല്ലൂർ 23. ചാവക്കാട് 24. കുന്നംകുളം 27. ചാലക്കുടി 28. www.karuthal.kerala.gov.in പോർട്ടൽ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫിസ് മുഖേനയും പരാതികൾ സമർപ്പിക്കാം. അദാലത്ത് ദിനത്തിൽ അപേക്ഷ സമർപ്പിക്കുന്നവർക്കായി അദാലത്ത് കേന്ദ്രങ്ങളിൽ കൗണ്ടറുകൾ സജ്ജീകരിക്കുമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
ഋതം ജ്‍ഞാനവേദി പ്രഭാഷണം ഇന്ന്
തൃശൂർ∙ ഋതം ജ്ഞാനവേദിയുടെ പ്രഭാഷണ പരമ്പര ഇന്ന് 4.30 നു പൂങ്കുന്നം വിവേകാനന്ദ വിജ്ഞാന ഭവനത്തിൽ നടക്കും. ചിന്തകനും എഴുത്തുകാരനുമായ കെ.വേണു ‘ഇന്ത്യ എന്ന വിസ്മയം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. സ്വാമി നന്ദാത്മജാനന്ദ, ഫാ. പോൾ പൂവത്തിങ്കൽ, എം. വാസുദേവൻ, ഡോ. എൻ. വിജയൻ എന്നിവർ പങ്കെടുക്കും
തൈ വിതരണം
ആർത്താറ്റ് ∙ കൃഷിഭവനിൽ വിവിധ ഫലവൃക്ഷങ്ങളുടെ തൈ വിതരണം തുടങ്ങി. ഗുണഭോക്തൃ വിഹിതം, നികുതി രസീതിന്റെ കോപ്പി എന്നിവയുമായി എത്തി തൈ വാങ്ങാമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
അസിസ്റ്റന്റ് പ്രഫസർ
ചെറുതുരുത്തി ∙ കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ വിവിധ വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് ക്ഷണിച്ച വിജ്ഞാപനപ്രകാരം ലഭിച്ച അപേക്ഷകരിൽ നിന്ന് അഭിമുഖത്തിന് യോഗ്യരായവരുടെ പേരുവിവരങ്ങൾ കലാമണ്ഡലം വെബ്സൈറ്റിൽ (info@kalamandalam.ac.in) പ്രസിദ്ധീകരിച്ചു.
അധ്യാപക ഒഴിവ്
മണത്തല∙ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച ഡിസംബർ മൂന്നിന് രാവിലെ 11നും ക്ലർക്കിന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച അന്നേദിവസം 12നും നടക്കും.