മുരിയാട് പുല്ലൂർ പൊതുമ്പുചിറ ടൂറിസം മാപ്പിലേക്ക്; ടൂറിസം ഹബ് പദ്ധതിക്ക് ഇന്ന് തറക്കല്ലിടും
പുല്ലൂർ∙ ടൂറിസം ഹബ് ആകാൻ ഒരുങ്ങി മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതമ്പുചിറയും. പഞ്ചായത്ത് നിയോഗിച്ച മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി പഠനം നടത്തി സമർപ്പിച്ച ഡിപിആറിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ പദ്ധതിക്ക് സംസ്ഥാന ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയിൽ അംഗീകാരം ലഭിച്ചു. തുടർന്ന് വിദ്യ എൻജിനീയറിങ് കോളജിന്റെ നേതൃത്വത്തിൽ സോയിൽ ടെസ്റ്റ് നടത്തി സ്ട്രക്ചറൽ ഡിസൈൻ തയാറാക്കാനുള്ള നടപടികളും പൂർത്തീകരിച്ചു. ഇതിന്റെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ടെക് എ ബ്രേക്ക് നേരത്തെ പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ നിർമാണോദ്ഘാടനം ഇന്ന് 11.30 ന് മന്ത്രി ആർ.ബിന്ദു നിർവഹിക്കും.

ടൂറിസം വകുപ്പ്, എംഎൽഎയുടെ ആസ്തി വികസന ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉൾപ്പെടുത്തി 90 ലക്ഷം രൂപയാണ് പൊതുമ്പുചിറ ടൂറിസം പദ്ധതിക്ക് ചെലവഴിക്കുന്നത്. ആദ്യഘട്ടത്തിൽ ഹാപ്പിനസ് പാർക്ക്, ലൈറ്റിങ്, കനോപീസ്, ക്യാമറ, ടൈലിങ്, ടേക്ക് എ ബ്രേക്ക്, സെൽഫി പോയിന്റ്, വാക് വേ എന്നിവയും രണ്ടാം ഘട്ടത്തിൽ ചിൽഡ്രൻസ് പാർക്ക്, വാട്ടർ ഫൗണ്ടൻ, ഐസ്ക്രീം കോർണർ, എന്നിവയും, മൂന്നാം ഘട്ടത്തിൽ ബോട്ടിങ്, ഓപ്പൺ ജിം എന്നിവയും പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായി പരിസരം മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. മേഖലയിൽ ബോട്ടിൽ ബിന്നുകൾ സ്ഥാപിച്ചു. ആദ്യ ഘട്ട നിർമാണം 6 മാസം കൊണ്ട് പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി അറിയിച്ചു.