ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്നു തുടക്കമാകും
കുന്നംകുളം ∙ പട്ടണത്തിന്റെ രാപകലുകൾക്ക് ഇനി സകലകലാ ചാരുത. നോട്ട്ബുക്കുകളുടെയും അങ്ങാടികളുടെയും നാട്ടിലേക്കു ജില്ലയിലെ സ്കൂൾ കലാപ്രതിഭകൾ ഇന്നു മുതൽ വിരുന്നെത്തും. 35–ാം ജില്ലാ സ്കൂൾ കലോത്സവത്തിനു നഗരത്തിലെ 17 വേദികളിൽ ഇന്നു തുടക്കമാകും.ഇന്നും 5, 6, 7 തീയതികളിലുമാണു മത്സരങ്ങൾ. കേന്ദ്ര സർക്കാരിന്റെ
കുന്നംകുളം ∙ പട്ടണത്തിന്റെ രാപകലുകൾക്ക് ഇനി സകലകലാ ചാരുത. നോട്ട്ബുക്കുകളുടെയും അങ്ങാടികളുടെയും നാട്ടിലേക്കു ജില്ലയിലെ സ്കൂൾ കലാപ്രതിഭകൾ ഇന്നു മുതൽ വിരുന്നെത്തും. 35–ാം ജില്ലാ സ്കൂൾ കലോത്സവത്തിനു നഗരത്തിലെ 17 വേദികളിൽ ഇന്നു തുടക്കമാകും.ഇന്നും 5, 6, 7 തീയതികളിലുമാണു മത്സരങ്ങൾ. കേന്ദ്ര സർക്കാരിന്റെ
കുന്നംകുളം ∙ പട്ടണത്തിന്റെ രാപകലുകൾക്ക് ഇനി സകലകലാ ചാരുത. നോട്ട്ബുക്കുകളുടെയും അങ്ങാടികളുടെയും നാട്ടിലേക്കു ജില്ലയിലെ സ്കൂൾ കലാപ്രതിഭകൾ ഇന്നു മുതൽ വിരുന്നെത്തും. 35–ാം ജില്ലാ സ്കൂൾ കലോത്സവത്തിനു നഗരത്തിലെ 17 വേദികളിൽ ഇന്നു തുടക്കമാകും.ഇന്നും 5, 6, 7 തീയതികളിലുമാണു മത്സരങ്ങൾ. കേന്ദ്ര സർക്കാരിന്റെ
കുന്നംകുളം ∙ പട്ടണത്തിന്റെ രാപകലുകൾക്ക് ഇനി സകലകലാ ചാരുത. നോട്ട്ബുക്കുകളുടെയും അങ്ങാടികളുടെയും നാട്ടിലേക്കു ജില്ലയിലെ സ്കൂൾ കലാപ്രതിഭകൾ ഇന്നു മുതൽ വിരുന്നെത്തും. 35–ാം ജില്ലാ സ്കൂൾ കലോത്സവത്തിനു നഗരത്തിലെ 17 വേദികളിൽ ഇന്നു തുടക്കമാകും. ഇന്നും 5, 6, 7 തീയതികളിലുമാണു മത്സരങ്ങൾ. കേന്ദ്ര സർക്കാരിന്റെ നാഷനൽ അച്ചീവ്മെന്റ് സർവേ (എൻഎഎസ്) നടക്കുന്നതിനാൽ നാളെ മത്സരങ്ങളില്ല. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി എണ്ണായിരത്തോളം കലാപ്രതിഭകളാണ് മത്സരിക്കുന്നത്.
കലോത്സവത്തിന്റെ ഉദ്ഘാടനം പ്രധാന വേദിയായ രാജീവ് ഗാന്ധി സ്മാരക ടൗൺഹാളിൽ 5ന് രാവിലെ 9.30ന് മന്ത്രി ആർ.ബിന്ദു നിർവഹിക്കും. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുക്കും. വൈഎംസിഎ ഹാളിലാണു ഭക്ഷണ വിതരണം. എല്ലാ വേദികളിലും ശുദ്ധജല സൗകര്യം ഉറപ്പുവരുത്തും. ഇതോടൊപ്പം ബഥനി സെന്റ് ജോൺസ് ഇഎച്ച്എസ്എസിൽ ആരോഗ്യ സംഘത്തിന്റെ സേവനവുമുണ്ടാകും. സ്റ്റേജ് ഇനങ്ങളിലെ കുട്ടികൾക്ക് അതതു വേദികൾക്കു സമീപത്താണ് ഗ്രീൻ റൂം ഒരുക്കിയിട്ടുള്ളത്. റൂമുകളുടെ കുറവു കാരണം 2 ഉപജില്ലകൾക്ക് ഒരു ഗ്രീൻ റൂമാണ് അനുവദിച്ചിരിക്കുന്നത്.
വിവിധ പന്തലുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. 7ന് വൈകിട്ട് 6ന് സമാപന സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് എ.സി. മൊയ്തീൻ എംഎൽഎ, നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എൻ.സൈമൺ ജോസ്, സ്വീകരണ കമ്മിറ്റി ചെയർമാൻ ടി.സോമശേഖരൻ എന്നിവർ പറഞ്ഞു.
സംസ്കൃതോത്സവം
സംസ്കൃതോത്സവത്തിൽ 46 ഇനങ്ങളിലായി ഏകദേശം 900 വിദ്യാർഥികൾ പങ്കെടുക്കും. ഇന്നു വിദ്യാകിരണം ബ്ലോക്ക് ഗവ.വിഎച്ച്എസ്എസ് ഫോർ ബോയ്സിൽ സ്റ്റേജ് ഇതര മത്സരങ്ങൾ നടക്കും.
അറബി കലോത്സവം
എംജെഡി ഹൈസ്കൂൾ പ്രധാന വേദിയായി 39 ഇനങ്ങളിലാണ് അറബി കലോത്സവം. യുപി വിഭാഗത്തിൽ 13 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 19 ഇനങ്ങളുമുണ്ട്. ജനറൽ വിഭാഗത്തിൽ 7 ഇനങ്ങൾ. ഇന്നും 5, 6 തീയതികളിലുമാണു മത്സരങ്ങൾ. ആയിരത്തോളം കുട്ടികൾ പങ്കെടുക്കും.
ആരാണീ കലാപ്രതിഭ ?
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയാകും മുൻപേ ചലച്ചിത്ര രംഗത്തെത്തിയ കലാകാരന്റെ പഴയകാല കലോത്സവ ചിത്രമാണിത്. പിന്നീട് ഇദ്ദേഹം പ്രശസ്ത നടനും നർത്തകനുമായി. മികച്ച ഡബ്ബിങ് പ്രകടനത്തിനു സംസ്ഥാന സർക്കാർ പുരസ്കാരവും നേടി.ഈ താരം ആരാണെന്നു മനസ്സിലായവർ ശരിയുത്തരം ഇന്നു വൈകിട്ട് 5നു മുൻപായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ വാട്സാപ് സന്ദേശമായി അയയ്ക്കുക. പേരും മേൽവിലാസവും ചേർക്കാൻ മറക്കരുത്. തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്കു തൃശൂർ അശ്വിനി ജംക്‌ഷനിലുള്ള ട്രിനിറ്റി സൂപ്പർ സ്പെഷ്യൽറ്റി െഎ ഹോസ്പിറ്റൽ നൽകുന്ന ആകർഷകമായ സമ്മാനം ലഭിക്കും.ഉത്തരം അയയ്ക്കേണ്ട വാട്സാപ് നമ്പർ: 70127 65832.
വേസ്റ്റ് വരുന്ന പ്ലാസ്റ്റിക് ഇവിടെ കൊണ്ടുവരൂ
കലോത്സവ നഗരിയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് യജ്ഞത്തിൽ നിങ്ങൾക്കും പങ്കെടുക്കാം. മലയാള മനോരമ ശ്രീ ശങ്കരാചാര്യ കംപ്യൂട്ടർ സെന്ററിന്റെ കുന്നംകുളം ശാഖയുമായി ചേർന്ന് വിദ്യാർഥികൾക്ക് ഹരിത സന്ദേശം നൽകാൻ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നു. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയാതെ ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാള മനോരമ സ്റ്റാളിനു സമീപത്ത് സ്ഥാപിക്കുന്ന കലക്‌ഷൻ കേന്ദ്രത്തിൽ കൊണ്ടു വരണം.
ഓരോ കുപ്പി നൽകുന്നവർക്കും കടലാസ് ഉപയോഗിച്ച് നിർമിച്ച പ്രകൃതി സൗഹൃദ പേന സമ്മാനമായി ലഭിക്കും. ശ്രീ ശങ്കരാചാര്യ കംപ്യൂട്ടർ സെന്ററിലെ അധ്യാപകരും വിദ്യാർഥികളുടെയും സഹകരണത്തോടെയാണ് ശേഖരണം നടത്തുന്നത്. ഇങ്ങനെ ലഭിക്കുന്ന കുപ്പികൾ പിന്നീട് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കും.