മഴ: കയ്പമംഗലത്ത് റോഡുകളും വീടുകളും വെള്ളക്കെട്ടിൽ
കയ്പമംഗലം ∙കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിൽ റോഡുകളും വീടുകളും വെള്ളക്കെട്ടിലായി. കയ്പമംഗലം 12-ാം വാർഡിലെ മൂന്നുപീടിക ബൈപാസ് നിർമാണ പരിസരത്ത് 25 വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലായി. വഴിയമ്പലം ആശുപത്രി റോഡ്, മനിക്കപ്പാടം റോഡ്, മൂന്നുപീടിക ബീച്ച് റോഡ് തുടങ്ങിയ റോഡുകൾ വെള്ളത്തിലായി. തുടർച്ചയായ ഒറ്റ മഴയിൽ

കയ്പമംഗലം ∙കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിൽ റോഡുകളും വീടുകളും വെള്ളക്കെട്ടിലായി. കയ്പമംഗലം 12-ാം വാർഡിലെ മൂന്നുപീടിക ബൈപാസ് നിർമാണ പരിസരത്ത് 25 വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലായി. വഴിയമ്പലം ആശുപത്രി റോഡ്, മനിക്കപ്പാടം റോഡ്, മൂന്നുപീടിക ബീച്ച് റോഡ് തുടങ്ങിയ റോഡുകൾ വെള്ളത്തിലായി.
തുടർച്ചയായ ഒറ്റ മഴയിൽ തന്നെ തോടും കാനകളും നിറഞ്ഞുകവിഞ്ഞു. ബൈപാസ് പരിസരത്തെ നിലവിലുണ്ടായിരുന്ന തോടുകളും കാനകളും അടഞ്ഞ് പോയതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. പെരിഞ്ഞനം മേഖലയിൽ വെള്ളക്കെട്ട് ഉണ്ടായതോടെ പഞ്ചായത്തും നാട്ടുകാരും ചേർന്ന് അറപ്പതോട് തുറന്ന് വെള്ളം കടലിലേക്ക് വിട്ടു.