ഒറ്റദിവസത്തെ കനത്ത മഴ; നാലായിരത്തോളം ഏക്കർ പുഞ്ചക്കൃഷി വെള്ളത്തിൽ
ഇരിങ്ങാലക്കുട∙ ഒറ്റദിവസത്തെ കനത്ത മഴയിൽ മുരിയാട് കോന്തിപുലം കോൾ മേഖലയിലെ നാലായിരത്തോളം ഏക്കർ പുഞ്ചക്കൃഷി വെള്ളത്തിൽ. ഞാറ് നടീലും ആദ്യഘട്ടത്തിലെ വളമിടീലും കഴിഞ്ഞ പാടശേഖരങ്ങളാണ് വെള്ളത്തിലായത്.ഞായർ രാത്രി ആരംഭിച്ച മഴ തുടർച്ചയായി പെയ്തതോടെ മുരിയാട്‍ തെക്കേപാടം, കരിംപാടം, മാങ്കണ്ടം, നടുപ്പാടം ഹരിതശ്രീ,

ഇരിങ്ങാലക്കുട∙ ഒറ്റദിവസത്തെ കനത്ത മഴയിൽ മുരിയാട് കോന്തിപുലം കോൾ മേഖലയിലെ നാലായിരത്തോളം ഏക്കർ പുഞ്ചക്കൃഷി വെള്ളത്തിൽ. ഞാറ് നടീലും ആദ്യഘട്ടത്തിലെ വളമിടീലും കഴിഞ്ഞ പാടശേഖരങ്ങളാണ് വെള്ളത്തിലായത്.ഞായർ രാത്രി ആരംഭിച്ച മഴ തുടർച്ചയായി പെയ്തതോടെ മുരിയാട്‍ തെക്കേപാടം, കരിംപാടം, മാങ്കണ്ടം, നടുപ്പാടം ഹരിതശ്രീ, ഗ്രാമശ്രീ തുടങ്ങിയ കർഷക സമിതികൾ ഉൾപ്പെടെയുള്ള കൂട്ടായ്മകളുടെ നെൽക്കൃഷിയാണ് പൂർണമായും വെള്ളത്തിലായത്.
പല കണ്ടങ്ങളിലും ഞാറ് നട്ട് ഏഴു ദിവസം മാത്രം പിന്നിട്ടതിനിടയിലാണ് മഴ ചതിച്ചത്. ചില ഭാഗത്ത് ആദ്യ വളമിട്ട് മൂന്നു ദിവസം മാത്രമേ ആയിട്ടുള്ളൂ എന്ന് കർഷകർ പറഞ്ഞു. കോൾ മേഖലയിലൂടെ കടന്നു പോകുന്ന കെഎൽഡിസി കനാലിലൂടെ വെള്ളം ഒഴുകുന്നുണ്ടെങ്കിലും മഴ കുറയാത്തതിനാൽ കണ്ടങ്ങളിൽ വെള്ളം താഴാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ ഡാമിന്റെ രണ്ട് ഷട്ടറുകളും കാറളം കൊറ്റംക്കോട്ട് ഷട്ടറുകളും തുറന്നിരിക്കുകയാണ്. കൂത്തുമാക്കൽ, ഏനാമ്മാവ് ഷട്ടറുകൾ അടച്ചിട്ടില്ല. രണ്ട് ദിവസം കൂടി മഴ പെയ്താൽ ഞാറ് പൂർണമായും നശിക്കുമെന്ന ആശങ്കയയിലാണ് കർഷകർ.