ആമ്പല്ലൂരിൽ സർവീസ് റോഡിലെ അറ്റകുറ്റപ്പണി; ദേശീയപാതയിൽ ഗതാഗതക്കുരുക്ക്
ആമ്പല്ലൂർ ∙ അടിപ്പാത നിർമാണത്തിനായി സർവീസ് റോഡിൽകൂടി അറ്റകുറ്റപ്പണികൾ നടത്തിയതോടെ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. അരമണിക്കൂർ വരെ വാഹനങ്ങൾക്ക് വരിയിൽ കിടക്കേണ്ടി വന്നു. ആംബുലൻസുകൾ ഉൾപ്പെടെ അവശ്യ സർവീസുകളും ആമ്പല്ലൂർ കടക്കാൻ ബുദ്ധിമുട്ടി. അടിപ്പാത നിർമാണം നടക്കുന്ന ജംക്ഷനിൽ ദേശീയപാതയിൽ നിന്നും

ആമ്പല്ലൂർ ∙ അടിപ്പാത നിർമാണത്തിനായി സർവീസ് റോഡിൽകൂടി അറ്റകുറ്റപ്പണികൾ നടത്തിയതോടെ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. അരമണിക്കൂർ വരെ വാഹനങ്ങൾക്ക് വരിയിൽ കിടക്കേണ്ടി വന്നു. ആംബുലൻസുകൾ ഉൾപ്പെടെ അവശ്യ സർവീസുകളും ആമ്പല്ലൂർ കടക്കാൻ ബുദ്ധിമുട്ടി. അടിപ്പാത നിർമാണം നടക്കുന്ന ജംക്ഷനിൽ ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും സർവീസ് റോഡിലുമാണ് പലയിടത്തായി ഇന്നലെ കോൺക്രീറ്റിങ് നടത്തിയത്. വൈകിട്ടോടെ ഗതാഗതക്കുരുക്ക് കുറഞ്ഞു. ഇതിനിടെ തൃശൂർ ഭാഗത്തേക്കുള്ള ദേശീയപാത അടച്ചിട്ട് എൻഎച്ച്എഐയുടെ രൂപരേഖ തയാറാക്കൽ തുടരുകയാണ്.
അടിപ്പാത നിർമാണത്തിന്റെ പേരിൽ ദേശീയപാത അടച്ചിട്ടിട്ട് 2 മാസത്തിലേറെയായി. വിഷയത്തിൽ സാധാരണക്കാർക്കും യാത്രക്കാർക്കും മാത്രമാണ് പ്രതിഷേധം. ജനപ്രതിനിധികളും രാഷ്ട്രീയകക്ഷികളും ജില്ലാ ഭരണകൂടവും കാര്യക്ഷമമായി ഇടപെടുകയോ ചോദ്യം ചെയ്യുകയോ ഇല്ലാത്തതിനാൽ എൻഎച്ച്എഐയും കരാർ കമ്പനിയും രൂപരേഖ തയാറക്കൽ ഇനിയും തുടരുമെന്നാണ് നാട്ടുകാരുടെ ആരോപണം. 2 മാസത്തിലേറെയായി ദേശീയപാത അടച്ചിടുകയല്ലാതെ അടിപ്പാത നിർമാണം മുന്നോട്ടുപോകാത്തതാണ് പ്രതിഷേധത്തിന് കാരണം.