മഴക്കെടുതി തുടരുന്നു; ബണ്ട് തകർന്നു, കോൾ മുങ്ങി...
മുനയം ബണ്ട് തകർന്നു കാട്ടൂർ∙ ലക്ഷങ്ങൾ ചെലവഴിച്ച് കനോലി കനാലിൽ മുനയം ഭാഗത്ത് പുനർ നിർമിച്ച താൽക്കാലിക ബണ്ട് കനത്ത മഴയിലെ ഒഴുക്കിൽ തകർന്നു. നിർമാണത്തിന് ഉപയോഗിച്ചത് കാലപ്പഴക്കംചെന്ന മുളകൾ ആണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത് വന്ന വാർത്ത കഴിഞ്ഞ 28ന് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. നിർമാണം പാതി

മുനയം ബണ്ട് തകർന്നു
കാട്ടൂർ∙ ലക്ഷങ്ങൾ ചെലവഴിച്ച് കനോലി കനാലിൽ മുനയം ഭാഗത്ത് പുനർ നിർമിച്ച താൽക്കാലിക ബണ്ട് കനത്ത മഴയിലെ ഒഴുക്കിൽ തകർന്നു. നിർമാണത്തിന് ഉപയോഗിച്ചത് കാലപ്പഴക്കംചെന്ന മുളകൾ ആണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത് വന്ന വാർത്ത കഴിഞ്ഞ 28ന് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. നിർമാണം പാതി പിന്നിട്ട ബണ്ട് ഇന്നലെ ഉച്ചയോടെയാണ് തകർന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ലതയുടെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന കാർഷിക മേഖലയായ കാട്ടൂർ, കാറളം, അന്തിക്കാട്, പഴുവിൽ, താന്ന്യം കോൾ മേഖലയിലെ നെൽക്കൃഷിയെ ഉപ്പുവെള്ളത്തിൽ നിന്നു സംരക്ഷിക്കാനാണ് നാൽപതു ലക്ഷത്തോളം രൂപ ചെലവഴിച്ച് എല്ലാ വർഷവും ഡിസംബർ ആദ്യ വാരം താൽക്കാലിക ബണ്ട് നിർമിക്കുന്നത്. കനോലി കനാൽ കരുവന്നൂർ പുഴയുമായി ചേരുന്ന ഭാഗത്താണ് ബണ്ട് നിർമിക്കുന്നത്. വേനൽ കാലത്ത് കനാലിൽ നിന്ന് സമീപത്തെ പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ സ്ഥിരം സംവിധാനം ഒരുക്കാൻ 2016ലെ ബജറ്റിൽ 27 കോടിയോളം രൂപ നീക്കിവച്ചതായി അന്നത്തെ എംഎൽഎ തോമസ് ഉണ്ണിയാടൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് നടപടികൾ ഉണ്ടായില്ല.
വെള്ളക്കെട്ട്: ബൈപാസ് നിർമാണം തടഞ്ഞു
കയ്പമംഗലം ∙ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മൂന്നുപീടിക ബൈപാസ് നിർമാണം തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. കയ്പമംഗലം പഞ്ചായത്ത് 12-ാം വാർഡിൽ ബൈപാസ് പരിസരത്തെ ഒട്ടേറെ വീടുകൾക്കാണ് വെള്ളക്കെട്ട് ഭീഷണിയുള്ളത്. ഇന്നലെ ജനപ്രതിനിധികളും പരിസരവാസികളും എത്തിയാണ് നിർമാണം തടഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, എൻഎച്ച് നിർമാണ കമ്പനി എൻജിനീയർ തമീം അൻസാരിയുമായി നടത്തിയ ചർച്ചയിൽ ഓവ് പാലം മണ്ണ് നീക്കുകയും ബൈപാസിൽ വെള്ളം ഒഴുകി പോകാൻ രണ്ട് ഓവ് പാലം കൂടി നിർമിക്കാമെന്ന ഉറപ്പും നൽകി. പിന്നീട് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
കോന്തിപുലം കോൾ മുങ്ങി: ഇല്ലിക്കൽ ഡാം ഷട്ടർ കർഷകർ തുറന്നു
കരുവന്നൂർ∙ കനത്ത മഴയിൽ മുരിയാട് കോന്തിപുലം കോൾ മേഖലയിലെ നാലായിരത്തോളം ഏക്കർ പുഞ്ചക്കൃഷി വെള്ളത്തിലായതോടെ കർഷകരുടെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച് ഇല്ലിക്കൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രണ്ട് ഷട്ടറുകൾ തുറക്കാം എന്ന് അറിയിച്ചെങ്കിലും കൂടുതൽ ഷട്ടറുകൾ തുറക്കണം എന്ന് കർഷകർ ആവശ്യപ്പെട്ടതോടെ ജോലിക്കാരുടെ അഭാവത്തിൽ തൊഴിലാളികളെ കർഷകർ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ– ഓഗസ്റ്റ് മാസത്തിലെ മഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്ന സമയത്ത് ഇല്ലിക്കൽ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ പറ്റാതെ വന്നതോടെ മൂർക്കനാട് കരുവന്നൂർ മേഖലയിൽ വെള്ളം കയറിയിരുന്നു.
ഇതിനുശേഷം ഷട്ടറുകൾ കൃത്യമായ സമയത്ത് അറ്റകുറ്റപ്പണി നടത്താൻ മന്ത്രി ആർ. ബിന്ദു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെങ്കിലും പിന്നീട് അറ്റകുറ്റപ്പണികൾ നടന്നിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പതിനഞ്ച് ഷട്ടറുകൾ ഉള്ള ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉയർത്താൻ കഴിയാത്ത നിലയിൽ ചങ്ങലകൾ പൊട്ടി വീണ് അടഞ്ഞ് കിടക്കുകയാണ്. മറ്റു ഷട്ടറുകൾ തുരമ്പെടുത്തതിനാൽ ഉയർത്താൻ ഒരു മണിക്കൂർ എടുക്കുന്ന സ്ഥിതിയാണ്. കാറളം നന്ദി ഡാമിന്റെ ഷട്ടറുകളും കൂത്തുമാക്കൽ ഷട്ടറുകളും കർഷകരുടെ ആവശ്യപ്രകാരം തുറന്നു.