ഇരിങ്ങാലക്കുടയിൽ അമൃത് പദ്ധതിയിൽ ആധുനിക അറവുശാല നടപ്പാകില്ല
ഇരിങ്ങാലക്കുട∙ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക അറവുശാല നിർമിക്കാനുള്ള നഗരസഭയുടെ പദ്ധതി നടപ്പാകില്ല. ട്രീറ്റ്മെന്റ് പ്ലാന്റിനും ബയോഗ്യാസ് പ്ലാന്റ് ഉൾപ്പെടെ 18.50 കോടി രൂപയുടെ പദ്ധതിയുടെ ഡിപിആർ തയാറാക്കിയാണ് അമൃത് പദ്ധതി ഗ്രാന്റിന് വേണ്ടി സമർപ്പിച്ചിരുന്നത്.ഗ്രാന്റ് കിട്ടില്ലെന്ന് വ്യക്തമായതോടെ

ഇരിങ്ങാലക്കുട∙ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക അറവുശാല നിർമിക്കാനുള്ള നഗരസഭയുടെ പദ്ധതി നടപ്പാകില്ല. ട്രീറ്റ്മെന്റ് പ്ലാന്റിനും ബയോഗ്യാസ് പ്ലാന്റ് ഉൾപ്പെടെ 18.50 കോടി രൂപയുടെ പദ്ധതിയുടെ ഡിപിആർ തയാറാക്കിയാണ് അമൃത് പദ്ധതി ഗ്രാന്റിന് വേണ്ടി സമർപ്പിച്ചിരുന്നത്. ഗ്രാന്റ് കിട്ടില്ലെന്ന് വ്യക്തമായതോടെ വീണ്ടും കിഫ്ബിയെ സമീപിച്ചിരിക്കുകയാണ് നഗരസഭ. ഇതിനുള്ള പ്രാഥമിക ചർച്ച നടത്തി. മറ്റു നടപടികൾ പൂർത്തീകരിച്ചാൽ ഡിപിആർ കിഫ്ബിയ്ക്ക് സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് നഗരസഭ.
ഈസ്റ്റ് കോമ്പാറയിൽ പ്രവർത്തിച്ചിരുന്ന അറവുശാലയുടെ മതിലിടിഞ്ഞ് വീണ് മാലിന്യം പുറത്തേക്ക് ഒഴുകി പരിസരത്തുള്ള കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായതോടെ 2012 ഏപ്രിലിലാണ് അറവുശാലയുടെ പ്രവർത്തനം നിലച്ചത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അറവുശാലയുടെ മതിലിന്റെ പുനർനിർമാണവും നഗരസഭയുടെ തനതു ഫണ്ടിൽ നിന്നു ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണികളും നടത്തിയിരുന്നു.