കെ.യു.ബിജു കൊലക്കേസ്; പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം ഏരിയ സമ്മേളനത്തിൽ വിമർശനം
കൊടുങ്ങല്ലൂർ∙ ഡിവൈഎഫ്ഐ നേതാവ് കെ.യു.ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാക്കളെയും പ്രവർത്തകരെയും വെറുതേ വിടാൻ കാരണമായതു പാർട്ടിയുടെ ജാഗ്രതക്കുറവ് എന്നു സിപിഎം ഏരിയ സമ്മേളനത്തിൽ വിമർശനം.മതിലകം പഞ്ചായത്തിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിലെ ചർച്ചയ്ക്കിടെ ബിജു കേസ് വിഷയം ഉന്നയിച്ചു. കേസിന്റെ

കൊടുങ്ങല്ലൂർ∙ ഡിവൈഎഫ്ഐ നേതാവ് കെ.യു.ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാക്കളെയും പ്രവർത്തകരെയും വെറുതേ വിടാൻ കാരണമായതു പാർട്ടിയുടെ ജാഗ്രതക്കുറവ് എന്നു സിപിഎം ഏരിയ സമ്മേളനത്തിൽ വിമർശനം. മതിലകം പഞ്ചായത്തിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിലെ ചർച്ചയ്ക്കിടെ ബിജു കേസ് വിഷയം ഉന്നയിച്ചു. കേസിന്റെ പ്രാരംഭ ഘട്ടം മുതൽ കേസ് കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായി. പൊലീസ് നയത്തിനെതിരെ സർക്കാരിനും സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. പ്രകടനം എറിയാട് ചന്തയിൽ നിന്നു തുടങ്ങി ചേരമാൻ മൈതാനിയിൽ സമാപിച്ചു. പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. കെ.ചന്ദ്രശേഖരൻ, ഏരിയ സെക്രട്ടറി കെ.ആർ.ജൈത്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ.ഡേവീസ്, ടി.കെ.വാസു, എം.എസ്.മോഹനൻ എന്നിവർ പ്രസംഗിച്ചു. മുസ്താക്ക് അലിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും 20 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങൾ: കെ.ആർ.ജൈത്രൻ, കെ.കെ.അബീദലി, ടി.കെ. രമേഷ് ബാബു, കെ.പി.രാജൻ, ഷീജ ബാബു, ഇ.ജി.സുരേന്ദ്രൻ, കെ.എസ്.കൈസാബ്, കെ.എസ്.സതീഷ് കുമാർ, എ.എസ്.സിദ്ധാർഥൻ, ടി.കെ.രാജു, ടി.എൻ.ഹനോയ്, എം.എസ്.മോഹനൻ, കെ.എ.ഹസ്ഫൽ, സി.എ.ഷമീർ, സി.കെ.ഗിരിജ, ഷീല രാജ്കമൽ, എ.പി.ജയൻ, ടി.പി.പ്രഭേഷ്, അഷറഫ് സാബാൻ.