പൂരം നിബന്ധന: ദേവസ്വങ്ങളുടെയും പൂരപ്രേമികളുടെയും പ്രതിഷേധ സംഗമം
തൃശൂർ ∙ ഉത്സവാഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ച്് വരും തലമുറയ്ക്കു കൈമാറുമെന്നു പ്രഖ്യാപിച്ച് ആചാര സംരക്ഷണ കൂട്ടായ്മ. തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ആചാര സംരക്ഷണ യോഗത്തിലാണു പ്രഖ്യാപനം. പി.ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉത്സവങ്ങളും പെരുന്നാളുകളും
തൃശൂർ ∙ ഉത്സവാഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ച്് വരും തലമുറയ്ക്കു കൈമാറുമെന്നു പ്രഖ്യാപിച്ച് ആചാര സംരക്ഷണ കൂട്ടായ്മ. തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ആചാര സംരക്ഷണ യോഗത്തിലാണു പ്രഖ്യാപനം. പി.ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉത്സവങ്ങളും പെരുന്നാളുകളും
തൃശൂർ ∙ ഉത്സവാഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ച്് വരും തലമുറയ്ക്കു കൈമാറുമെന്നു പ്രഖ്യാപിച്ച് ആചാര സംരക്ഷണ കൂട്ടായ്മ. തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ആചാര സംരക്ഷണ യോഗത്തിലാണു പ്രഖ്യാപനം. പി.ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉത്സവങ്ങളും പെരുന്നാളുകളും
തൃശൂർ ∙ ഉത്സവാഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ച്് വരും തലമുറയ്ക്കു കൈമാറുമെന്നു പ്രഖ്യാപിച്ച് ആചാര സംരക്ഷണ കൂട്ടായ്മ. തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ആചാര സംരക്ഷണ യോഗത്തിലാണു പ്രഖ്യാപനം. പി.ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉത്സവങ്ങളും പെരുന്നാളുകളും നേർച്ചകളും ഒരു പ്രഭാതത്തിൽ വേണ്ടെന്നു വയ്ക്കാൻ ആരു തീരുമാനിച്ചാലും വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം വഴി കേരളത്തിനു ലഭിച്ചിട്ടുള്ള ലോക അംഗീകാരത്തിന് ഒരു കോട്ടവും തട്ടാതിരിക്കാൻ എല്ലാവരും കോടതിയിൽ കക്ഷി ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേയർ എം.കെ. വർഗീസ് അധ്യക്ഷനായിരുന്നു. പൂരം, ഉത്സവം, പെരുന്നാൾ, നേർച്ച എന്നീ ആഘോഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തു. പൂരം, വേല, ഉത്സവം, പള്ളിപ്പെരുന്നാളുകൾ, ആണ്ടു നേർച്ചകൾ തുടങ്ങിയ ആഘോഷങ്ങളെയും ആന എഴുന്നള്ളിപ്പുകൾ, വെടിക്കെട്ട് എന്നീ ആചാരാനുഷ്ഠാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന കോടതി ഉത്തരവുകളും നിർദേശങ്ങളും വിവിധ സർക്കാർ സർക്കുലറുകളും വിജ്ഞാപനങ്ങളും മറികടക്കാൻ മുഖ്യമന്ത്രി അടിയന്തര നടപടിയും നിയമനിർമാണവും സ്വീകരിക്കണമെന്നാവശ്യപ്പെട്ടു യോഗം പ്രമേയം പാസാക്കി. കോർപറേഷനിലെ 55 കൗൺസിലർമാരും ഇതു സംബന്ധിച്ച പ്രമേയം കൈമാറി. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എം. ബാലഗോപാൽ പ്രമേയം അവതരിപ്പിച്ചു.
തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, സനീഷ്കുമാർ ജോസഫ് എംഎൽഎ, എൽഡിഎഫ് കൺവീനർ കെ.വി. അബ്ദുൽ ഖാദർ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ, നടൻ ദേവൻ, മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ, നേതാക്കളായ ജോസ് വള്ളൂർ, അനിൽ അക്കര, പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, ടി.എസ്. കല്യാണരാമൻ, ടി.എസ്. പട്ടാഭിരാമൻ, അഡ്വ.എ.ജയശങ്കർ, എൻസിപി നേതാവ് എ.വി. വല്ലഭൻ, ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ടി.സുധാകരൻ, കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് വി.നന്ദകുമാർ, കൗൺസിലർമാരായ പൂർണിമ സുരേഷ്, എൻ.പ്രസാദ്, വടക്കേമഠം ബ്രഹ്മസ്വം പ്രസിഡന്റ് പരമേശ്വരൻ, പൂര പ്രേമി സംഘം കൺവീനർ വിനോദ് കണ്ടംകാവിൽ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഇൻ ചാർജ് പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. വിവിധ ക്ഷേത്രസമിതി പ്രതിനിധികൾ, ക്ഷേത്ര പരിപാലന ട്രസ്റ്റുകൾ, പെരുന്നാൾ–നേർച്ച സംഘാടകർ, കലാകാരന്മാരും പൂരവുമായി ബന്ധപ്പെട്ട് വിവിധ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരും യോഗത്തിൽ പങ്കെടുത്തു.
∙പ്രമേയം ഇങ്ങനെ
പൂരം, വേല, ഉത്സവം, പള്ളി പെരുന്നാളുകൾ, ആണ്ടു നേർച്ചകൾ തുടങ്ങിയ ആഘോഷങ്ങൾ ഇവയോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പുകൾ, വെടിക്കെട്ട് എന്നിവ സുഖകരമായി നടത്തുന്നതിനും വരും തലമുറയ്ക്കു കൈമാറുന്നതിനും അടുത്ത കാലത്തായി ഇറങ്ങിയ കോടതി ഉത്തരവുകളും നിർദേശങ്ങളും മറ്റു നിയമനടപടികളും വനം വകുപ്പ് സർക്കുലറുകളും കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനങ്ങളും സൃഷ്ടിച്ചിട്ടുള്ള വിഘാതങ്ങളും പ്രശ്നങ്ങളും എത്രയും വേഗം മറികടന്ന് പരമ്പരാഗതമായി തുടർന്നു വരുന്ന ആഘോഷങ്ങളും ആചാരച്ചടങ്ങുകളും പൂർവാധികം ഭംഗിയോടും പ്രൗഢിയോടും കൂടി നടത്തുന്നതിനു വേണ്ട സത്വര നടപടികളും നിയമനിർമാണം ഉൾപ്പെടെ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മുഖ്യമന്ത്രിയോടു തൃശൂർ പൗരാവലി അഭ്യർഥിക്കുന്നു.
ഇരിങ്ങാലക്കുടയിൽ മനുഷ്യച്ചങ്ങല
ഇരിങ്ങാലക്കുട∙ ഉത്സവങ്ങളും ആചാരങ്ങളും സംരക്ഷിക്കുക പരമ്പരാഗത ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായ ആന എഴുന്നള്ളിപ്പ് സുഗമമാക്കണമെന്നും
എന്നാവശ്യപ്പെട്ട് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ മുൻവശത്ത് കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. സായാഹ്ന കൂട്ടായ്മ ഭാരവാഹികളായ അരുൺകുമാർ, നിർമൽ രവീന്ദ്രൻ, സുമേഷ് കാരുകുളങ്ങര, ഷിജു എസ്. നായർ, നഗരസഭാ കൗൺസിലർമാരായ സന്തോഷ് ബോബൻ, സ്മിത കൃഷ്ണകുമാർ, ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ഇ.കെ കേശവൻ, ശ്രീജിത്ത് കണ്ണംതോടത്ത്, ബിബിൻ മൂസ്, ശ്രീനാഥ് ഉണ്ണിക്കൃഷ്ണൻ, ജിമേഷ് മേനോൻ, മനു പാറപ്പുറം, ഗണേഷ് കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
ആറാട്ടുപുഴയിൽ പ്രതിഷേധ ജാഥ
ചേർപ്പ് ∙ പൂരങ്ങൾക്ക് തടസ്സമാകുന്ന രീതിയിലുള്ള പുതിയ നിയമങ്ങൾക്കെതിരെ പെരുവനം - ആറാട്ടുപുഴ പുരം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടന്നു. തിരുവുള്ളക്കാവ് ക്ഷേത്രനടയിൽ നിന്ന് ആരംഭിച്ച ജാഥ പെരുവനം ക്ഷേത്രം പടിഞ്ഞാറെ നടയിൽ അവസാനിച്ചു. 1443 വർഷം പഴക്കമുള്ള പെരുവനം - ആറാട്ടുപുഴ പുരങ്ങൾ നിലവിലെ ചട്ടങ്ങൾ അനുസരിച്ച് തനിമയോടെ നടത്താൻ ബുദ്ധിമുട്ടാണെന്നും പൂരങ്ങൾ സുഗമമായി നടത്തുവാൻ ബന്ധപ്പെട്ടവർ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു ജാഥ.
പ്രതിഷേധ ജാഥയ്ക്ക് മുന്നിൽ വാദ്യമേളം അകമ്പടിയായി. പെരുവനം - ആറാട്ടുപുഴ പൂരങ്ങളിൽ പങ്കെടുക്കുന്ന 24 ക്ഷേത്രങ്ങളിലെ പ്രതിനിധികളും മറ്റു ക്ഷേത്രങ്ങളിലെ അംഗങ്ങളും ഭക്തജനങ്ങളും ജാഥയിൽ അണിചേർന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ.കുമാരൻ, ജനറൽ സെക്രട്ടറി സി.എസ്.ഭരതൻ, വൈസ് പ്രസിഡന്റ് ഇ.വി.കൃഷ്ണൻ നമ്പൂതിരി, എം.രാജേന്ദ്രൻ, രാജീവ് മേനോൻ, കെ.മാധവൻ, ഗണേഷ് പെരുവനം എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.
മണലാറുകാവിൽ പ്രതിഷേധ സംഗമം
വിയ്യൂർ∙ പൂരം എഴുന്നള്ളിപ്പിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ മണലാറുകാവ് ദേവസ്വത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടന്നു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ, വിയ്യൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.മോഹനൻ, മണലാറുകാവ് ദേവസ്വം പ്രസിഡന്റ് രാമൻകുട്ടി പെരിങ്ങാവ്, സെക്രട്ടറി കൃഷ്ണ കിഷോർ, ധന്വന്തരി ക്ഷേത്ര സമിതി സെക്രട്ടറി മനോജ്, കോർപറേഷൻ കൗൺസിലർ എൻ.എ.ഗോപകുമാർ, ബൈജു താഴാട്ട് (പൂര പ്രേമി സംഘം) എന്നിവർ പ്രസംഗിച്ചു.
നടപടി വേണം: മാരിയമ്മൻ ക്ഷേത്രം ഭാരവാഹികൾ
തൃശൂർ ∙ എഴുന്നള്ളിപ്പിനുള്ള ആന സംബന്ധിച്ച് ഉയർന്നു വരുന്ന കോടതി വിധികളും വിവാദങ്ങളും ആശങ്ക ഉയർത്തുന്നതാണെന്ന്് പടിഞ്ഞാറേ നടക്കാവ് മാരിയമ്മൻ ക്ഷേത്രം ജനറൽ ബോഡി യോഗം. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉചിതമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങൾ ചേർന്നു നടത്തിയ ആചാര സംരക്ഷണത്തിനു പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് സി.സുകുമാര മേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം. ബാലകുമാർ പ്രമേയം അവതരിപ്പിച്ചു.