കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും ഇ.ഡി പരിശോധന
തൃശൂർ/കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും ഇ.ഡിയുടെ (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പരിശോധന. ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്താശയോടെ അനധികൃത, വ്യാജ വായ്പകൾ തരപ്പെടുത്തിയ മുഴുവൻപേരുടെയും വിവരങ്ങൾ ശേഖരിച്ചെന്നാണു സൂചന. സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കം കർശനനടപടികളിലൂടെ ഇവരിൽ നിന്നു വായ്പത്തുകയും

തൃശൂർ/കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും ഇ.ഡിയുടെ (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പരിശോധന. ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്താശയോടെ അനധികൃത, വ്യാജ വായ്പകൾ തരപ്പെടുത്തിയ മുഴുവൻപേരുടെയും വിവരങ്ങൾ ശേഖരിച്ചെന്നാണു സൂചന. സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കം കർശനനടപടികളിലൂടെ ഇവരിൽ നിന്നു വായ്പത്തുകയും പലിശയുമടക്കം തിരിച്ചു പിടിക്കാൻ നടപടി വന്നേക്കും എന്നും വിവരമുണ്ട്. അനധികൃത വായ്പകൾ തരപ്പെടുത്തി ബാങ്കിൽ നിന്നു പണം തട്ടിച്ചെടുത്തവർ നൂറുകണക്കിനാണ്. ഇവരുടെ മേൽവിലാസവും ഫോൺ നമ്പറും അടക്കമുള്ള വിവരങ്ങളും ഇ.ഡി ശേഖരിച്ചു. വ്യാജ വായ്പ എടുത്തവർ താമസിച്ചിരുന്ന വിലാസത്തിൽ നിന്നു മാറിയതോടെ ഇ.ഡി സമൻസുകൾ മടങ്ങിയിരുന്നു.
ഇവരുടെ പുതിയ വിലാസം ബാങ്ക് ഇ.ഡിക്കു കൈമാറിയതിനെത്തുടർന്ന് സമൻസ് കൈമാറി വ്യാജ അപേക്ഷകൾ ചമച്ചും തെറ്റായ മേൽവിലാസം ഹാജരാക്കിയുമടക്കം 100 കോടി രൂപയിലേറെ അനധികൃത വായ്പകളിലൂടെ ബാങ്കിനു നഷ്ടമായെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. ഇങ്ങനെ പണംതട്ടിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നെങ്കിലും കള്ളപ്പണ ഇടപാടുകളിലേക്കു മാത്രമായി അന്വേഷണം പിന്നീടു കേന്ദ്രീകരിക്കപ്പെട്ടു.
എന്നാൽ, സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷനടക്കം കേസിലെ പ്രതികൾക്കു ജാമ്യം ഹൈക്കോടതിയിൽ നിന്നു ലഭിച്ചതോടെയാണു കേസ് വീണ്ടും സജീവമാക്കാൻ ഇ.ഡി തീരുമാനിച്ചതെന്നു സൂചനയുണ്ട്. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഇ.ഡി ഇതുവരെ ഉന്നയിച്ചിട്ടില്ലെങ്കിലും കോടതി ഉത്തരവിൽ പ്രതികൾക്കനുകൂലമായുള്ള പരാമർശങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നു വിവരമുണ്ട്. ഇതിനിടയിലാണു വീണ്ടും ഇ.ഡി സംഘം പരിശോധനയുമായെത്തിയത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രണ്ടു മണിക്കൂറിനുള്ളിൽ അവസാനിച്ചു.