ക്രൈസ്റ്റ് ജംക്‌ഷൻ മുതൽ പൂതംകുളം ജംക്‌ഷൻ വരെ കോൺക്രീറ്റിങ് പൂർത്തീകരിച്ചു; സംസ്ഥാനപാത തുറന്നു
ഇരിങ്ങാലക്കുട∙ സംസ്ഥാനപാതയിൽ കോൺക്രീറ്റിങ് പൂർത്തീകരിച്ച ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ മുതൽ പൂതംകുളം ജംക്‌ഷൻ വരെയുള്ള 450 മീറ്റർ ഭാഗം ഗതാഗതത്തിനായി തുറന്നു കൊടുത്തു. ശുദ്ധജല പദ്ധതിക്കായി പൈപ്പുകൾ ഇട്ട നഗരത്തിലെ റോഡ് തകർന്നതിനെ തുടർന്നാണ് സംസ്ഥാനപാത കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്ന ആദ്യഘട്ട പ്രവൃത്തികൾ

ഇരിങ്ങാലക്കുട∙ സംസ്ഥാനപാതയിൽ കോൺക്രീറ്റിങ് പൂർത്തീകരിച്ച ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ മുതൽ പൂതംകുളം ജംക്‌ഷൻ വരെയുള്ള 450 മീറ്റർ ഭാഗം ഗതാഗതത്തിനായി തുറന്നു കൊടുത്തു. ശുദ്ധജല പദ്ധതിക്കായി പൈപ്പുകൾ ഇട്ട നഗരത്തിലെ റോഡ് തകർന്നതിനെ തുടർന്നാണ് സംസ്ഥാനപാത കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്ന ആദ്യഘട്ട പ്രവൃത്തികൾ ക്രൈസ്റ്റ് കോളജ് ജംക്‌ഷനിൽ ആരംഭിച്ചത്.
ഓഗസ്റ്റ് 19ന് ആരംഭിച്ച നിർമാണം 80 ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന് പറഞ്ഞെങ്കിലും റോഡിൽ പലയിടത്തും പൈപ്പുകൾ പൊട്ടിയതും ബിഎസ്എൻഎൽ കേബിളുകൾ യഥാസമയം മാറ്റാത്തതും പണി വൈകാൻ ഇടയാക്കി. നിർമാണം പൂർത്തീകരിച്ച റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടി ഗാർഹിക കുടിവെള്ള കണക്‌ഷനു പൈപ്പിടുന്ന പ്രവൃത്തി നടക്കുകയാണ്. ഇത് പൂർത്തീകരിച്ചാൽ വശങ്ങളിൽ കാന നിർമാണവും ടൈൽ വിരിക്കുന്ന പ്രവൃത്തികളും ആരംഭിക്കും.
മാപ്രാണം മുതൽ ക്രൈസ്റ്റ് ജംക്‌ഷൻ വരെ നടക്കുന്ന പ്രവൃത്തികളുടെ ഭാഗമായി മാപ്രാണം മുതൽ കാട്ടുങ്ങച്ചിറ ജംക്‌ഷൻ വരെ ആദ്യഘട്ട മെറ്റലിങ് പൂർത്തീകരിച്ചു. തുടർന്നുള്ള ഭാഗങ്ങളിൽ പൈപ്പുകൾ മാറ്റുന്ന പ്രവൃത്തി ഉൾപ്പെടെ നടക്കുന്നതിനാൽ ക്രൈസ്റ്റ് ജംക്‌ഷൻ വരെ ഒറ്റ വരിയായാണ് വാഹനങ്ങൾ പോകുന്നത്. വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംക്‌ഷൻ മുതൽ കോണത്തുകുന്ന് ജംക്‌ഷൻ വരെയുള്ള ഭാഗത്ത് റോഡിന്റെ കിഴക്കു ഭാഗത്തെ കോൺക്രീറ്റിങ് പൂർത്തീകരിച്ചു. എന്നാൽ പടിഞ്ഞാറ് ഭാഗത്തെ നിർമാണ പ്രവൃത്തി വൈകുന്നതായി നാട്ടുകാർ ആരോപിച്ചു. ഈ ഭാഗത്ത് ജലവിതരണ പൈപ്പുകളും കേബിളുകളും ഒരാഴ്ചയ്ക്കുള്ളിൽ മാറ്റി മറ്റു പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ടിപിഎ അധികൃതർ അറിയിച്ചു.