ഒല്ലൂർ ∙ സ്വർണാഭരണ പണിശാലയിൽ ജോലിക്ക് കയറിയതിനു പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ ജീവനക്കാരെ ഒല്ലൂർ പൊലീസ് പിടികൂടി. ബംഗാളിലെ പശ്ചിമ ബഥനിപൂർ സ്വദേശികളായ രവിശങ്കർ ഭട്ടാചാര്യ (28), അമിത് ഡോലെ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബംഗാളിലെ പർഗാനാസ് ജില്ലയിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒല്ലൂർ ∙ സ്വർണാഭരണ പണിശാലയിൽ ജോലിക്ക് കയറിയതിനു പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ ജീവനക്കാരെ ഒല്ലൂർ പൊലീസ് പിടികൂടി. ബംഗാളിലെ പശ്ചിമ ബഥനിപൂർ സ്വദേശികളായ രവിശങ്കർ ഭട്ടാചാര്യ (28), അമിത് ഡോലെ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ബംഗാളിലെ പർഗാനാസ് ജില്ലയിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ  28നാണ് അഞ്ചേരിയിൽ സ്വർണാഭരണ പണിശാല നടത്തുന്ന ബംഗാൾ സ്വദേശി സുജയിന്റെ സ്ഥാപനത്തിലേക്ക് ഇവർ ജോലിക്ക് എത്തിയത്. 

ജോലിക്ക് എത്തിയതിന്റെ പിറ്റേന്ന് തന്നെ പ്രതികൾ സ്വർണം കവർന്ന ശേഷം സ്വന്തം നാട്ടിലേക്ക് കടന്നു. വ്യാജ ആധാർ കാർഡ് ഉണ്ടാക്കി ജോലിക്ക് എത്തി സ്വർണം കവർന്ന ശേഷം ഒളിവിൽ പോകുന്ന രീതിയാണ് പ്രതികൾ നടത്തിയിരുന്നതെന്നും  പൊലീസ് പറഞ്ഞു. ബംഗാളിലെ ഒളിത്താവളത്തിൽ വച്ചാണ് ഒല്ലൂർ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്ഐ ജീസ് മാത്യു, എഎസ്ഐ അരുൺ ഘോഷ്, സിപിഒ അഭീഷ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് സ്വർണം കണ്ടെടുക്കാനായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

English Summary:

Ollur Police have arrested two employees who absconded with 37 sovereigns of gold from a jewellery workshop a day after joining. The accused, hailing from Bengal, were apprehended swiftly by the police.