പള്ളം പാലം ഇനി നാടിന് സ്വന്തം; കോടശേരി–പരിയാരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം
പരിയാരം ∙ കോടശേരി–പരിയാരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പള്ളം പാലം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പണി പൂർത്തീകരിച്ച കപ്പത്തോടിന്റെ നവീകരണ പദ്ധതിയും ഉദ്ഘാടനം ചെയ്തു. 2 പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന കപ്പത്തോടിന്റെ 2.7 കിലോമീറ്റർ

പരിയാരം ∙ കോടശേരി–പരിയാരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പള്ളം പാലം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പണി പൂർത്തീകരിച്ച കപ്പത്തോടിന്റെ നവീകരണ പദ്ധതിയും ഉദ്ഘാടനം ചെയ്തു. 2 പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന കപ്പത്തോടിന്റെ 2.7 കിലോമീറ്റർ പാർശ്വഭിത്തി കെട്ടിയും ആഴവും വീതിയും വർധിപ്പിച്ചാണ് പൂർത്തീകരിച്ചത്. കാലവർഷം ശക്തമാകുന്ന സമയങ്ങളിൽ കപ്പത്തോട് കരകവിഞ്ഞു സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണി നേരിട്ടിരുന്നു. 10 കോടി വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ കുറ്റിച്ചിറ പള്ളം പാലവും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോടശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജയിംസ്, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, കെഎൽഡിസി ചെയർമാൻ പി.വി.സത്യനേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, കെഎൽഡിസി മാനേജിങ് ഡയറക്ടർ പി.എസ്.രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം ജനിഷ് പി.ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജോ ജോൺ,പഞ്ചായത്ത് അംഗങ്ങളായ ആനി ജോയ്, ആശാ രാകേഷ്, എം.ഒ.ജോൺസൺ, ടോമി കളമ്പാടൻ, ജോഷി, സുകു പാപ്പാരി, ഗബ്രിയേൽ കിഴക്കൂടൻ, ജോൺസൺ മോറേലി, ജോർജ് കാരക്കുന്നേൽ, പി.കെ.ശാലിനി എന്നിവർ പ്രസംഗിച്ചു.