തകർന്ന ചെറവല്ലൂർ തെക്കേക്കെട്ട് ബണ്ട് പുനർനിർമിക്കും
പുന്നയൂർക്കുളം ∙ കഴിഞ്ഞ ദിവസം തകർന്ന ചെറവല്ലൂർ തെക്കേക്കെട്ട് ബണ്ട് പുനർ നിർമിക്കുമെന്ന് കെഎൽഡിസി അധികൃതർ പറഞ്ഞു. നാളെ എസ്റ്റിമേറ്റ് തയാറാക്കും. 30 മീറ്റർ ഭാഗമാണ് ബണ്ട് പൊട്ടിയത് എങ്കിലും 100 മീറ്ററോളം ദൂരം ബണ്ട് ശക്തിപ്പെടുത്തേണ്ടിവരും എന്നാണ് കരുതുന്നത്. ബണ്ട് മണ്ണിട്ട് ഉയർത്തി വശങ്ങളിൽ തെങ്ങിൻ

പുന്നയൂർക്കുളം ∙ കഴിഞ്ഞ ദിവസം തകർന്ന ചെറവല്ലൂർ തെക്കേക്കെട്ട് ബണ്ട് പുനർ നിർമിക്കുമെന്ന് കെഎൽഡിസി അധികൃതർ പറഞ്ഞു. നാളെ എസ്റ്റിമേറ്റ് തയാറാക്കും. 30 മീറ്റർ ഭാഗമാണ് ബണ്ട് പൊട്ടിയത് എങ്കിലും 100 മീറ്ററോളം ദൂരം ബണ്ട് ശക്തിപ്പെടുത്തേണ്ടിവരും എന്നാണ് കരുതുന്നത്. ബണ്ട് മണ്ണിട്ട് ഉയർത്തി വശങ്ങളിൽ തെങ്ങിൻ തടികൾ അടിച്ചു താഴ്ത്തിയാണ് പുനർനിർമിക്കുക. എന്നാൽ ഇതിനുള്ള പണം കണ്ടെത്തുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഇവിടെ നടന്നുകൊണ്ടിരുന്ന ബണ്ട് നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്നു പരിശോധിക്കുമെന്ന് ഡപ്യൂട്ടി പ്രോജക്ട് എൻജിനീയർ പറഞ്ഞു. കൂടുതൽ തുക ആവശ്യമെങ്കിൽ പുതിയ പ്രവൃത്തിയാക്കി അംഗീകാരം വാങ്ങേണ്ടിവരും. ഇതിനു ടെണ്ടർ ഉൾപ്പെടെയുള്ള നടപടി ആവശ്യമായതിനാൽ പുനർനിർമാണം വൈകാനും സാധ്യതയുണ്ട്. അടിയന്തര നടപടി സ്വീകരിക്കാൻ സ്ഥലം സന്ദർശിച്ച പി.നന്ദകുമാർ എംഎൽഎ ആവശ്യപ്പെട്ടു.
വെള്ളി വൈകിട്ടാണ് തെക്കേ കെട്ടിലെ ബണ്ട് തകർന്ന് 120 ഏക്കർ കൃഷി നശിച്ചത്. പരൂർ, ഉപ്പുങ്ങൽ, നൂണക്കടവ്, പുറംകോൾ എന്നിവിടങ്ങളിൽ നടാനായി ഒരുക്കിയ ഞാറും നശിച്ചിട്ടുണ്ട്. വിത്ത് സൗജന്യമായി നൽകുമെന്ന് കൃഷി വകുപ്പ് അറിയിച്ചിട്ടുണ്ട്. ബണ്ട് കെട്ടുന്നതിനൊപ്പം പാടത്തെ വെള്ളം വറ്റിക്കൽ തുടങ്ങണം. നിലവിൽ ഒരു പമ്പ് മാത്രമാണ് പടവിൽ ഉള്ളത്. വേഗത്തിൽ വെള്ളം വറ്റിക്കാൻ മൂന്ന് പമ്പ് എങ്കിലും എത്തിക്കാൻ നടപടി വേണമെന്ന് പടവ് കമ്മിറ്റി ആവശ്യപ്പെട്ടു. 2 ദിവസത്തിനകം വെള്ളം വറ്റിച്ചാൽ മുങ്ങിയ ഞാറ് തിരിച്ചു കിട്ടും എന്ന പ്രതീക്ഷയും ഇവർക്കുണ്ട്.