മാലിന്യ കൂമ്പാരമായി പൊറത്തൂർ ചിറ; അരുത് എന്നു പറഞ്ഞാൽ ആരു കേൾക്കും ?
പൊറത്തിശേരി ∙ മഴയിൽ ജലനിരപ്പ് ഉയർന്ന പൊറത്തൂർ ചിറയിൽ മാലിന്യങ്ങൾ വന്നടിഞ്ഞ് ദുർഗന്ധം പടരുന്നു എന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. ഇരിങ്ങാലക്കുടയിൽ നഗരസഭാ പ്രദേശത്ത് നിന്ന് ആരംഭിക്കുന്ന കല്ലരിത്തോട് എത്തിച്ചേരുന്നത് പൊറുത്തൂർ ചിറയിലാണ്. നഗരത്തിലേത് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഈ തോട്ടിലൂടെ ഒഴുകി

പൊറത്തിശേരി ∙ മഴയിൽ ജലനിരപ്പ് ഉയർന്ന പൊറത്തൂർ ചിറയിൽ മാലിന്യങ്ങൾ വന്നടിഞ്ഞ് ദുർഗന്ധം പടരുന്നു എന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. ഇരിങ്ങാലക്കുടയിൽ നഗരസഭാ പ്രദേശത്ത് നിന്ന് ആരംഭിക്കുന്ന കല്ലരിത്തോട് എത്തിച്ചേരുന്നത് പൊറുത്തൂർ ചിറയിലാണ്. നഗരത്തിലേത് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഈ തോട്ടിലൂടെ ഒഴുകി എത്തുന്നതായി നാട്ടുകാർ ആരോപിച്ചു. നേരത്തെ തോട്ടിലൂടെ ഒഴുകി മാലിന്യം എത്താറുണ്ടെങ്കിലും ഇത്തവണ കാലം തെറ്റി പെയ്ത മഴയിൽ ഉണ്ടായ ഒഴുക്കിൽ ഹോട്ടൽ, കക്കൂസ് മാലിന്യവും അറവ് മാലിന്യം ഉൾപ്പെടെ വൻ തോതിലാണ് ചിറയിൽ വന്നടിഞ്ഞിരിക്കുന്നത്. തോട് ശുചീകരിച്ച് മാലിന്യം തള്ളുന്നവർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് നഗരസഭയിൽ പലതവണ പരാതി നൽകിയെങ്കിലും ഒന്നും നടപ്പായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ചിറയിലെ വെള്ളമാണ് സമീപത്തെ പാടത്ത് കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നത്. ഈ ഭാഗത്ത് കൃഷി ഭാഗികമായി നശിച്ച അവസ്ഥയാണ്. വീടുകളിലെ കിണറുകളും മലിനമായി. ചിറയിൽ നിന്നുള്ള ദുർഗന്ധം മൂലം ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് സമീപത്തെ കുടുംബങ്ങൾ പറഞ്ഞു. ദുർഗന്ധവും മറ്റു പ്രശ്നങ്ങളും രൂക്ഷമായതോടെ വാർഡ് കൗൺസിലർ സി.സി.ഷിബിന്റെ നേതൃത്വത്തിൽ ചിറയിലെ വെള്ളം പരിശോധനയ്ക്കായി നൽകി. പ്രശ്നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് വീണ്ടും നഗരസഭയ്ക്ക് നാട്ടുകാർ പരാതി നൽകി. ചിറ മാലിന്യമുക്തമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരവുമായി രംഗത്ത് വരുമെന്ന് നാട്ടുകാർ പറഞ്ഞു.