നന്ദി, മണത്തറിഞ്ഞതിന്; ഒട്ടേറെ കേസുകൾ തെളിയിക്കാൻ സഹായിച്ച ഹണി ഓർമയായി
ഇരിങ്ങാലക്കുട∙ പൊലീസ് ശ്വാന സേനയുടെ യശസ്സുയർത്തിയ തൃശൂർ റൂറൽ പൊലീസിലെ കെ നയൻ സ്ക്വാഡ് അംഗമായ ഹണി ഓർമയായി. കരൾ രോഗത്തെ തുടർന്ന് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ 25 ദിവസമായി ചികിത്സയിലായിരുന്ന ഹണി രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 10.20നാണ് മരിച്ചത്. തുടർന്ന് തൃശൂർ റൂറൽ പൊലീസ് കാര്യാലയത്തിൽ

ഇരിങ്ങാലക്കുട∙ പൊലീസ് ശ്വാന സേനയുടെ യശസ്സുയർത്തിയ തൃശൂർ റൂറൽ പൊലീസിലെ കെ നയൻ സ്ക്വാഡ് അംഗമായ ഹണി ഓർമയായി. കരൾ രോഗത്തെ തുടർന്ന് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ 25 ദിവസമായി ചികിത്സയിലായിരുന്ന ഹണി രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 10.20നാണ് മരിച്ചത്. തുടർന്ന് തൃശൂർ റൂറൽ പൊലീസ് കാര്യാലയത്തിൽ ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള ഔദ്യോഗിക ബഹുമതികളോടെ അന്ത്യോപചാരച്ചടങ്ങുകൾ നടന്നു. റൂറൽ എസ്പി നവനീത് ശർമ, അഡീഷനൽ എസ്പി വി.എ. ഉല്ലാസ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു. ലാബ്രഡോർ റിട്രീവർ ഇനത്തിൽപെട്ട ഹണി ജനിച്ച് മൂന്ന് മാസം പ്രായമുള്ളപ്പോൾ 2016 ഡിസംബറിൽ ഹരിയാനയിൽ നിന്നും 9 മാസത്തെ ട്രാക്കർ ട്രെയ്നിങ് ഒന്നാം സ്ഥാനത്തോടെ പൂർത്തിയാക്കിയ ശേഷം ലോക്കൽ പൊലീസിൽ അംഗമായി.
തൊട്ടടുത്ത വർഷം തൃശൂർ റൂറൽ കെ നയൻ സ്ക്വാഡ് അംഗമായ ഹണി തുമ്പൂർ സെന്റ് ജോസഫ് പള്ളിയിലെ മോഷണത്തിന്റെ തെളിവുകൾ കണ്ടെത്തിയതായിരുന്നു ആദ്യ കേസ്. പിന്നീട് 2019 മതിലകം കട്ടൻ ബസാറിൽ അതിഥി തൊഴിലാളികൾ കൊലപ്പെടുത്തിയ വെമ്പല്ലൂർ മനയത്ത് ബിജിത്ത് കൊലക്കേസിലെ നിർണായക തെളിവുകൾ ശേഖരിച്ച ഹണിയ്ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. 2020-ൽ മികച്ച പ്രവർത്തനത്തിന് ഡിജിപിയുടെ എക്‌സ്‍ലൻസി റിവാർഡ് മെഡൽ ലഭിച്ചു. ചാലക്കുടി ഇടശ്ശേരി ജ്വല്ലറി മോഷണ കേസിലും ഹണി വഹിച്ച പങ്ക് ചെറുതല്ല.
ചാവക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങൾ കത്തിച്ച കേസിൽ മണലിൽ പതിഞ്ഞ കാൽ പാദത്തിലെ മണം പിടിച്ച് പ്രതിയുടെ വീട് കണ്ടെത്തിയ ഹണിയുടെ അന്വേഷണ മികവ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഹാൻലെർമാരായ അജീഷ് ,അനീഷ് എന്നിവരായിരുന്നു പരിചരിച്ചിരുന്നത്. അഡീഷനൽ എസ്പി വി.എ.ഉല്ലാസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി.സുരേഷ്, ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.അബ്ദുൽ ബഷീർ എന്നിവരും അന്ത്യോപചാരം അർപ്പിച്ചു.