സമരം കൊണ്ടും ഫലമില്ല; ജനം തന്നെ തുടങ്ങി, ജലവിതരണ പദ്ധതി
കൊടുങ്ങല്ലൂർ ∙ ശുദ്ധജലത്തിനു വേണ്ടി സമരം ചെയ്തു മതിയായി. ജലഅതോറിറ്റി അനങ്ങാതെ ആയപ്പോൾ ജനങ്ങൾ വീട്ടുമുറ്റത്തേക്ക് സ്വന്തമായി പദ്ധതിയുണ്ടാക്കി ശുദ്ധജലം എത്തിക്കുന്നു. ശ്രീനാരായണപുരം പഞ്ചായത്തിലെ ശാന്തിപുരം കല്ലുംപുറം നിവാസികളാണ് പ്രാദേശിക ശുദ്ധജല വിതരണ പദ്ധതി യാഥാർഥ്യമാക്കുന്നത്. കടുത്ത ശുദ്ധജല

കൊടുങ്ങല്ലൂർ ∙ ശുദ്ധജലത്തിനു വേണ്ടി സമരം ചെയ്തു മതിയായി. ജലഅതോറിറ്റി അനങ്ങാതെ ആയപ്പോൾ ജനങ്ങൾ വീട്ടുമുറ്റത്തേക്ക് സ്വന്തമായി പദ്ധതിയുണ്ടാക്കി ശുദ്ധജലം എത്തിക്കുന്നു. ശ്രീനാരായണപുരം പഞ്ചായത്തിലെ ശാന്തിപുരം കല്ലുംപുറം നിവാസികളാണ് പ്രാദേശിക ശുദ്ധജല വിതരണ പദ്ധതി യാഥാർഥ്യമാക്കുന്നത്.
കടുത്ത ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് കല്ലുംപുറം. ഇവിടെ ജല അതോറിറ്റിയുടെ ജല വിതരണം മാത്രമാണ് ആശ്രയം. കനോലി കനാലിന്റെ തീരം ആയതിനാൽ പരമ്പരാഗത ജലസ്രോതസ്സുകളിൽ എല്ലാം ഉപ്പു രസമാണ്. ദേശീയപാത 66 ന്റെ നവീകരണം തുടങ്ങിയതോടെ സാങ്കേതിക പ്രശ്നങ്ങൾ മൂലം ശുദ്ധജല വിതരണം താറുമാറായി. പൈപ്പ് പൊട്ടുന്നതു മൂലം പലപ്പോഴും വെള്ളം മുടങ്ങി. ജല അതോറിറ്റിക്കു നിവേദനം നൽകാറുണ്ടെങ്കിലും ശുദ്ധജല വിതരണം കാര്യക്ഷമമാകാറില്ല.
ജല അതോറിറ്റി ദേശീയപാത നിർമാണ കമ്പനിയെയും ദേശീയപാത നിർമാണ കമ്പനി ജല അതോറിറ്റിയെയും പഴിചാരുകയാണ് പതിവ്. ഈ സാഹചര്യത്തിലാണു നാട്ടുകാർ ചേർന്നു ശുദ്ധജല വിതരണ പദ്ധതിക്ക് രൂപം നൽകിയത്.ശുദ്ധജലം ലഭിക്കുന്ന സ്ഥലത്തു മൂന്നു കുഴൽക്കിണറുകൾ കുഴിച്ച് അതിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം പൈപ്പ് ലൈൻ സ്ഥാപിച്ചു വീടുകളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.
പഞ്ചായത്ത് അംഗം പി.എ.നൗഷാദിന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്. ജലവിതരണ പദ്ധതിക്ക് മൂന്നു ലക്ഷം രൂപയാണ് പ്രാഥമിക ചെലവ്. ഇതിൽ പകുതി തുക ഗുണഭോക്താക്കളിൽ നിന്നും സമാഹരിച്ചു. ബാക്കി തുക വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സംഭാവന വഴി സമാഹരിക്കുകയാണ് ലക്ഷ്യം. ജലവിതരണ പദ്ധതിയുടെ വൈദ്യുതി ചാർജും തുടർ ചെലവുകൾ ഗുണഭോക്താക്കൾ ഉൾപ്പെട്ട കമ്മിറ്റി വഹിക്കും.
പൈപ്പ് സ്ഥാപിക്കൽ ഉൾപ്പെടെ പ്രവൃത്തികൾ പൂർത്തിയായി. അടുത്ത ദിവസങ്ങളിൽ ജലവിതരണം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. സിപിഎം ശാന്തിപുരം ബ്രാഞ്ച് സെക്രട്ടറി പി.ആർ. രാജുവിന്റെ നേതൃത്വത്തിൽ ആമിന അൻവർ ചെയർമാനും താജുദ്ദീൻ പുതുവീട്ടിൽ കൺവീനറും റഹിം കുറുക്കൻക്കാട്ടിൽ ട്രഷറർ ആയുള്ള കമ്മിറ്റിയാണ് ജലവിതരണ പദ്ധതി നടപ്പിലാക്കുന്നത്.