വിത്തെടുത്ത് വിരുന്നൂട്ടാൻ കർഷകർ
പുന്നയൂർക്കുളം ∙ മഴക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് കൃഷിവകുപ്പ് നഷ്ടപരിഹാരമായി നൽകുന്നത് വിത്ത് മാത്രം. നടീൽ കഴിഞ്ഞ പാടത്ത് ഏക്കറിനു 15,000 രൂപയോളം ചെലവാക്കിയവരാണ് വിത്തിൽ തൃപ്തിപ്പെടേണ്ടിവരുന്നത്. ഞാറിട്ട് 15 ദിവസം കഴിഞ്ഞാൽ മാത്രമേ പാടശേഖരത്തിൽ വിള ഇൻഷുറൻസ് ചെയ്യാൻ കഴിയൂ. ഇവിടെ കൃഷി നശിച്ചതിൽ

പുന്നയൂർക്കുളം ∙ മഴക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് കൃഷിവകുപ്പ് നഷ്ടപരിഹാരമായി നൽകുന്നത് വിത്ത് മാത്രം. നടീൽ കഴിഞ്ഞ പാടത്ത് ഏക്കറിനു 15,000 രൂപയോളം ചെലവാക്കിയവരാണ് വിത്തിൽ തൃപ്തിപ്പെടേണ്ടിവരുന്നത്. ഞാറിട്ട് 15 ദിവസം കഴിഞ്ഞാൽ മാത്രമേ പാടശേഖരത്തിൽ വിള ഇൻഷുറൻസ് ചെയ്യാൻ കഴിയൂ. ഇവിടെ കൃഷി നശിച്ചതിൽ ഭൂരിഭാഗവും നടീൽ കഴിഞ്ഞ് 10 ദിവസത്തിൽ താഴെ മൂപ്പ് ആയിട്ടുള്ളൂ. അതിനാൽ ഇവർക്ക് ഇൻഷുറൻസ് ആനുകൂല്യം കിട്ടില്ല.
കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ ദുരന്ത നിവാരണ സഹായ നിധിയിൽ നിന്നു മുൻകാലങ്ങളിൽ നഷ്ടപരിഹാരം ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ കിട്ടുന്നില്ലെന്ന് പറയുന്നു. ഹെക്ടറിനു പരമാവധി 13,500 രൂപയായിരുന്നു സഹായം.കാലം തെറ്റി പെയ്ത മഴയാണ് കുട്ടാടൻ കർഷകരെ വലച്ചത്. പാടം നിറഞ്ഞതിനു പുറമേ തോടിന്റെ വരമ്പ് പൊട്ടിയതും തിരിച്ചടിയായി. മഴക്കാലം കഴിഞ്ഞെന്നു കരുതി തടയണകൾ കെട്ടിയിരുന്നു.
വെള്ളം ഒഴുക്കിവിടാൻ ഒടുവിൽ പുന്നയൂർ കണ്ണഞ്ചിറ തടയണ പൊളിക്കേണ്ടിവന്നു. വെള്ളം ഒഴുക്ക് കുറഞ്ഞതിനാൽ മുങ്ങിയ പാടങ്ങളിൽ പകുതിയും നശിച്ചു. വടക്കേകാട് പഞ്ചായത്തിൽ പുഞ്ച ഉൾപ്പെടെ 100 ഏക്കറും പുന്നയൂരിൽ അൻപതും പുന്നയൂർക്കുളത്ത് 20 ഏക്കറും നശിച്ചെന്നാണ് കൃഷിഭവൻ കണക്ക്. പൂർണമായി കൃഷി നശിച്ച ചില കർഷകർ ഇനി കൃഷി ഇറക്കുന്നില്ലെന്ന് പറയുന്നു.