കടവല്ലൂർ പഞ്ചായത്തിൽ പൈപ്പിടാൻ പൊളിച്ച റോഡുകൾ നന്നാക്കും
പെരുമ്പിലാവ് ∙ ജലജീവൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനു ജലഅതോറിറ്റി പൊളിച്ച കടവല്ലൂർ പഞ്ചായത്തിലെ റോഡുകൾ നന്നാക്കാൻ പദ്ധതിയായി. പഞ്ചായത്തിലെ 121 റോഡുകളാണു ജലജീവൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതിനാൽ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതികൾ തകിടംമറിഞ്ഞിരുന്നു. കരാർ

പെരുമ്പിലാവ് ∙ ജലജീവൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനു ജലഅതോറിറ്റി പൊളിച്ച കടവല്ലൂർ പഞ്ചായത്തിലെ റോഡുകൾ നന്നാക്കാൻ പദ്ധതിയായി. പഞ്ചായത്തിലെ 121 റോഡുകളാണു ജലജീവൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതിനാൽ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതികൾ തകിടംമറിഞ്ഞിരുന്നു. കരാർ നടപടികൾ പൂർത്തിയായെങ്കിലും പണി തുടങ്ങാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
2023 ഏപ്രിലിലാണു പൈപ്പ് സ്ഥാപിക്കാൻ റോഡ് പൊളിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള കരാർ ജലഅതോറിറ്റിയും പഞ്ചായത്തും ചേർന്ന് ഒപ്പിട്ടത്. നവീകരണം നടത്താതെ റോഡുകളുടെ അവസ്ഥ ദയനീയമായതോടെ ജലഅതോറിറ്റിയുടെ അനാസ്ഥയ്ക്കെതിരെ പഞ്ചായത്ത് പരാതി നൽകി.പിന്നീട് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണു റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ജലഅതോറിറ്റി തയാറായത്. പൊളിച്ച റോഡുകൾ 1 മീറ്റർ വീതിയിൽ അതോറിറ്റിയുടെ കരാർ ജീവനക്കാർ പുനഃസ്ഥാപിച്ചു നൽകും. അതോടൊപ്പം പൂർണമായ റീടാറിങ് അടക്കമുള്ള പ്രവൃത്തികൾ പഞ്ചായത്തും നടത്തും.