പിഴയ്ക്കു പുല്ലുവില; നിയമം ലംഘിച്ച് പാറ പൊട്ടിക്കുന്നു
പെരുമ്പിലാവ് ∙ അനുവദിച്ച അളവിൽ കൂടുതലും സ്ഥലപരിധിക്കു പുറത്തും ബഫർ സോണിലും പാറഖനനം നടത്തിയ ക്വാറിക്ക് 1.97 കോടി രൂപ പിഴയിട്ടെങ്കിലും നിയമലംഘനം തുടരുന്നതായി പരാതി. ആൽത്തറയിൽ പ്രവർത്തിക്കുന്ന പോപ്പുലർ ക്വാറിക്കെതിരെയാണ് ആരോപണം.പരാതിയുടെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പും ഭൂരേഖ തഹസിൽദാരും നടത്തിയ

പെരുമ്പിലാവ് ∙ അനുവദിച്ച അളവിൽ കൂടുതലും സ്ഥലപരിധിക്കു പുറത്തും ബഫർ സോണിലും പാറഖനനം നടത്തിയ ക്വാറിക്ക് 1.97 കോടി രൂപ പിഴയിട്ടെങ്കിലും നിയമലംഘനം തുടരുന്നതായി പരാതി. ആൽത്തറയിൽ പ്രവർത്തിക്കുന്ന പോപ്പുലർ ക്വാറിക്കെതിരെയാണ് ആരോപണം.പരാതിയുടെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പും ഭൂരേഖ തഹസിൽദാരും നടത്തിയ പരിശോധനയിലാണു മാസങ്ങൾക്കു മുൻപു നിയമലംഘനം കണ്ടെത്തിയത്. കാരണം കാണിക്കൽ നോട്ടിസിനു മറുപടിയായി പിഴ അടയ്ക്കാമെന്ന മറുപടിയാണു ക്വാറി ഉടമ നൽകിയത്. തുടർന്നു പിഴ അടയ്ക്കുകയും ചെയ്തു.
എന്നാൽ ഇപ്പോൾ അടച്ചിരിക്കുന്ന പിഴ വളരെ തുച്ഛമാണെന്നു നാട്ടുകാർ പറയുന്നു. അനധികൃതമായി ഖനനം ചെയ്തെടുത്ത പാറയ്ക്കു വിപണി വില കണക്കാക്കി പിഴ ഈടാക്കാൻ കോടതികളുടെ നിർദേശമുണ്ട്. ഈ നിർദേശം നടപ്പാക്കാതെ നിയമലംഘനം നടത്തി സമ്പാദിച്ച വൻ തുകയിൽ നിന്നു ചെറിയൊരു ഭാഗം മാത്രം പിഴയായി അടയ്ക്കുകയും വീണ്ടും നിയമലംഘനം തുടരുകയും ചെയ്യുകയാണു ക്വാറി ഉടമകളുടെ പതിവെന്നു ക്വാറിക്കെതിരെ സമരം നടത്തുന്ന നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ദിവസം ക്വാറിയുടെ മുൻപിലേക്കു നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.