ഗുരുവായൂർ ക്ഷേത്രത്തിൽ നാട്ടുകാരുടെ ദർശന സൗകര്യം പുനഃസ്ഥാപിച്ചു
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നാട്ടുകാർക്ക് ദർശനം നടത്താനുള്ള പ്രത്യേക സൗകര്യം പുനഃസ്ഥാപിച്ചതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു.പുലർച്ചെയും വൈകിട്ടും നാട്ടുകാർക്ക് ദർശനം നടത്താൻ ക്ഷേത്രത്തിനകത്ത് പ്രത്യേക ക്യൂ ഉണ്ടായിരുന്നു. എകാദശി സമയത്ത് ഇത് ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി. മാറ്റത്തിനെതിരെ

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നാട്ടുകാർക്ക് ദർശനം നടത്താനുള്ള പ്രത്യേക സൗകര്യം പുനഃസ്ഥാപിച്ചതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു. പുലർച്ചെയും വൈകിട്ടും നാട്ടുകാർക്ക് ദർശനം നടത്താൻ ക്ഷേത്രത്തിനകത്ത് പ്രത്യേക ക്യൂ ഉണ്ടായിരുന്നു. എകാദശി സമയത്ത് ഇത് ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി. മാറ്റത്തിനെതിരെ കോൺഗ്രസ്, ബിജെപി, സിപിഎം കക്ഷികളും ഭക്തജനങ്ങളുടെ പ്രാദേശിക കൂട്ടായ്മകളും പ്രതിഷേധം ഉയർത്തി.
നഗരസഭ ചെയർമാൻ എം.കൃഷ്ണദാസും ഇടപെട്ടു. ഇതോടെ ഇന്നലെ ദേവസ്വം ഭരണസമിതി അനുകൂല തീരുമാനം എടുത്തു. മുതിർന്ന പൗരന്മാർക്ക് ദർശനത്തിനുള്ള ക്യൂ കിഴക്കേനടയിൽ ക്ഷേത്രത്തിനു പുറത്തു തുടരും. ഇവർക്ക് ഇരിക്കാനും വെള്ളം കുടിക്കാനും സൗകര്യം ഉണ്ടാക്കി. കൊടിമരത്തിനു സമീപത്തുകൂടി നേരിട്ട് അകത്തു വിട്ട് ദർശന സൗകര്യം ഒരുക്കും.