വിപിനയ്ക്ക് വേണ്ടി കൈകോർത്ത് കൊടുങ്ങല്ലൂർ റൂട്ടിലെ ബസുകൾ
ഇരിങ്ങാലക്കുട∙ പൂച്ചിന്നിപ്പാടത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലുള്ള വിപിനയുടെ തുടർ ചികിത്സയ്ക്കുള്ള ഫണ്ട് സമാഹരണത്തിനായി തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ ഇരുപതോളം ബസുകൾ കാരുണ്യ യാത്ര നടത്തി. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ്

ഇരിങ്ങാലക്കുട∙ പൂച്ചിന്നിപ്പാടത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലുള്ള വിപിനയുടെ തുടർ ചികിത്സയ്ക്കുള്ള ഫണ്ട് സമാഹരണത്തിനായി തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ ഇരുപതോളം ബസുകൾ കാരുണ്യ യാത്ര നടത്തി.ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ് കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ സ്ഥിരസമിതി അധ്യക്ഷ ഫെനി എബിൻ വെള്ളാനിക്കാരൻ അധ്യക്ഷത വഹിച്ചു. വിപിനയുടെ സഹോദരി മീനു വിൻസന്റ്, കരുവന്നൂർ ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് അക്കു അക്ബർ എന്നിവർ പ്രസംഗിച്ചു. മുപ്പത് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്.
സർവീസ് നടത്തി ലഭിച്ച മുഴുവൻ തുകയും അടുത്ത ദിവസം വിപിനയുടെ കുടുംബത്തിന് കൈമാറും. വിപിനയുടെ പിതാവ് തൊട്ടിപ്പാൾ നീലങ്കാവിൽ വിൻസന്റ് അപകടത്തിൽ മരിച്ചിരുന്നു. വിൻസന്റും വിപിനയും സഞ്ചരിച്ച ബൈക്കിൽ ഇതേ ദിശയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. വിൻസന്റ് ആശുപത്രിയിൽ എത്തും മുൻപേ മരിച്ചു. വിപിന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.