ക്രിസ്മസ് ട്രീയിൽ അമ്മക്കിളിക്കൂട്
നടവരമ്പ്∙ ക്രിസ്മസിനെ വരവേറ്റ് ജോയ് വീട്ടിൽ ഒരുക്കിയ റെഡിമെയ്ഡ് ക്രിസ്മസ് ട്രീയിൽ രണ്ടു കുടുംബങ്ങൾ നേരത്തെ ഇടം പിടിച്ചു. ഉണ്ണിയേശു പിറന്നു കഴിഞ്ഞാൽ തങ്ങളുടെ കുഞ്ഞുങ്ങൾക്കു വിരിഞ്ഞിറങ്ങാൻ രണ്ട് അമ്മക്കിളികളാണ് കൂടൊരുക്കി കാത്തിരിക്കുന്നത്. കഴിഞ്ഞ ഒന്നിനാണ് ആച്ചാണ്ടി ജോയ് വീടിന്റെ ഇറയത്ത് ആറടി

നടവരമ്പ്∙ ക്രിസ്മസിനെ വരവേറ്റ് ജോയ് വീട്ടിൽ ഒരുക്കിയ റെഡിമെയ്ഡ് ക്രിസ്മസ് ട്രീയിൽ രണ്ടു കുടുംബങ്ങൾ നേരത്തെ ഇടം പിടിച്ചു. ഉണ്ണിയേശു പിറന്നു കഴിഞ്ഞാൽ തങ്ങളുടെ കുഞ്ഞുങ്ങൾക്കു വിരിഞ്ഞിറങ്ങാൻ രണ്ട് അമ്മക്കിളികളാണ് കൂടൊരുക്കി കാത്തിരിക്കുന്നത്. കഴിഞ്ഞ ഒന്നിനാണ് ആച്ചാണ്ടി ജോയ് വീടിന്റെ ഇറയത്ത് ആറടി ഉയരമുള്ള ട്രീ ഒരുക്കിയത്. ട്രീ വച്ചതിന്റെ പിറ്റേന്ന് അടയ്ക്കാ കിളികൾ ആദ്യം വിരുന്നെത്തി കൂടുകൂട്ടി. പിറകെ തൊപ്പിക്കിളികളും എത്തി കൂടൊരുക്കി മുട്ടയിട്ടു.
രാത്രി ബൾബുകൾ പ്രകാശിക്കുന്നത് കിളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നിയതോടെ ഇത് ഓൺ ചെയ്യാതായി. വീടിനോട് ചേർന്ന് ലെയ്ത്ത് യൂണിറ്റ് നടത്തുന്ന ജോയിയും കിളികളെ നിരീക്ഷിക്കാൻ പലപ്പോഴും വീട്ടുമുറ്റത്ത് ഉണ്ടാകും.കിളിക്കുഞ്ഞുങ്ങൾ വളർന്ന് പറക്കമുറ്റും വരെ ട്രീ ഇവിടെ നിന്നു മാറ്റില്ലെന്നു ജോയ് പറഞ്ഞു.