കൊടുങ്ങല്ലൂർ ∙ സൂനാമി തിരമാലകൾ തീരത്തു നാശം വിതച്ചിട്ട് 20 വർഷം പിന്നിടുന്നു. ജില്ലയിൽ സൂനാമി തിരമാലകൾ ആഞ്ഞടിച്ച അഴീക്കോട് ഇന്നും ദുരിതത്തിൽ. ആളപായം ഒന്നും സംഭവിച്ചില്ലെങ്കിലും തീരത്തുണ്ടായ ദുരിതത്തിനു അറുതി വരുത്താൻ ഇന്നും അധികൃതർക്കായിട്ടില്ല. മത്സ്യബന്ധന ഉപകരണങ്ങൾ നശിച്ചും വീടുകളിൽ വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ സൂനാമി തിരമാലകൾ തീരത്തു നാശം വിതച്ചിട്ട് 20 വർഷം പിന്നിടുന്നു. ജില്ലയിൽ സൂനാമി തിരമാലകൾ ആഞ്ഞടിച്ച അഴീക്കോട് ഇന്നും ദുരിതത്തിൽ. ആളപായം ഒന്നും സംഭവിച്ചില്ലെങ്കിലും തീരത്തുണ്ടായ ദുരിതത്തിനു അറുതി വരുത്താൻ ഇന്നും അധികൃതർക്കായിട്ടില്ല.    മത്സ്യബന്ധന ഉപകരണങ്ങൾ നശിച്ചും വീടുകളിൽ വെള്ളം കയറിയതു മൂലവും സംഭവിച്ച നഷ്ടങ്ങൾക്കു സർക്കാർ – സന്നദ്ധ സംഘടനകൾ സഹായം ചെയ്തിരുന്നു. എന്നാൽ, ഇന്നും ശാശ്വത പരിഹാരം അകലെ. എറിയാട് പഞ്ചായത്തിലെ അഴീക്കോട് മുനയ്ക്കൽ, മൊയ്തീൻ പള്ളി പരിസരം, വഞ്ചിക്കടവ്, പൂച്ചക്കടവ് പ്രദേശങ്ങളിലാണ് നാശം സംഭവിച്ചത്. 

അറബിക്കടലും കാഞ്ഞിരപ്പുഴയുടെ വശങ്ങളും തീരം പങ്കിടുന്ന പ്രദേശത്തു വീടുകളിൽ മുട്ടിനൊപ്പം വള്ളം കയറി. വള്ളങ്ങൾ ഒഴുകിപ്പോയി. മുട്ടിനൊപ്പം ചെളി അടിഞ്ഞുകൂടി വീടുകളിൽ വലിയ നഷ്ടം സംഭവിച്ചു. ഗൃഹോപകരണങ്ങൾ പൂർണമായും നശിച്ചു. ആഴ്ചകൾ പിന്നിട്ട ശേഷമാണു വീടുകൾ താമസയോഗ്യമാക്കിയത്.

ADVERTISEMENT

പ്രദേശത്തു കരിങ്കൽ ഭിത്തി കെട്ടി തീരം സംരക്ഷിക്കുമെന്നു പ്രഖ്യാപനം നടന്നെങ്കിലും ഇന്നും യാഥാർഥ്യമായില്ല. മുനക്കൽ മൊയ്തീൻ പള്ളി പരിസരം, വഞ്ചിക്കടവ്, പൂച്ചക്കടവ് എന്നിവിടങ്ങളിൽ എല്ലാം ഇപ്പോഴും പഴയപടി തന്നെയാണ്. കഴിഞ്ഞ ദിവസമുണ്ടായ വേലിയേറ്റത്തിലും ഇവിടെ വെള്ളം കയറി. വീടുകളിലേക്ക് വെള്ളം കയറുന്നതിനു പരിഹാരം ഉണ്ടാക്കാൻ ഇപ്പോഴും കഴിയുന്നില്ല. 

ഇന്നും ഭീതിയോടെ മാത്രം ഓർക്കുകയാണ് ആ ദിനം. മത്സ്യബന്ധന ഉപകരണങ്ങൾ പൂർണമായും നശിച്ചിരുന്നു. 

വീടുകളിലേക്ക് വെള്ളം കയറുന്നതു പുഴയുമായി ബന്ധപ്പെട്ട കൈവഴി തോടു വഴിയാണ്. ബ്ലാങ്ങാച്ചാൽ, വഞ്ചിക്കടവ് തോടുകളിലൂടെ വെള്ളം കയറാതിരിക്കാൻ ഇവിടെ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കേണ്ടതുണ്ട്. 

സൂനാമി ആഞ്ഞടിച്ച ദിവസം എറണാകുളം എടവനക്കാട് വിവാഹ ചടങ്ങിൽ ആയിരുന്നു. മാല്യങ്കര, മൂത്തകുന്നം വഴി അഴീക്കോട് എത്തിയപ്പോഴേക്കും പുഴയിലൂടെ മുട്ടിനൊപ്പം വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടു. ആദ്യം ആളുകളെ ഒഴിപ്പിച്ചു. പിന്നീട് വളർത്തുമൃഗങ്ങളെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയായിരുന്നു. ‌

English Summary:

Azhikode, Kerala still struggles with the lasting effects of the 2004 tsunami. Though no lives were lost, unresolved coastal damage and distress continue to impact the community two decades later.