അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം: അവധി ദിവസങ്ങളിൽ സന്ദർശകർക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച
അതിരപ്പിള്ളി ∙ പൊതു അവധി ദിവസങ്ങളിൽ പതിനായിരത്തിലേറെ വിനോദസഞ്ചാരികൾ എത്തുന്ന അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിൽ സന്ദർശകർക്കു സുരക്ഷ ഒരുക്കുന്നതിനായി വേണ്ടത്ര ഉദ്യോഗസ്ഥരില്ല. ക്രിസ്മസ് അവധി ദിവസങ്ങളിൽ പൊലീസ് ഒരു ഹോം ഗാർഡിനെ നിയോഗിച്ചാണു തിരക്ക് നിയന്ത്രിച്ചിരുന്നത്. വനം ജീവനക്കാരുടെ സേവനം

അതിരപ്പിള്ളി ∙ പൊതു അവധി ദിവസങ്ങളിൽ പതിനായിരത്തിലേറെ വിനോദസഞ്ചാരികൾ എത്തുന്ന അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിൽ സന്ദർശകർക്കു സുരക്ഷ ഒരുക്കുന്നതിനായി വേണ്ടത്ര ഉദ്യോഗസ്ഥരില്ല. ക്രിസ്മസ് അവധി ദിവസങ്ങളിൽ പൊലീസ് ഒരു ഹോം ഗാർഡിനെ നിയോഗിച്ചാണു തിരക്ക് നിയന്ത്രിച്ചിരുന്നത്.
വനം ജീവനക്കാരുടെ സേവനം ടിക്കറ്റ് കൗണ്ടറിന്റെ പരിസരങ്ങളിൽ മാത്രമായി ചുരുങ്ങി.ഉദ്യോഗസ്ഥരുടെ അഭാവത്തിൽ പ്രധാന ജംക്‌ഷനിൽ പോലും ഗതാഗതക്കുരുക്ക് മുറുകി. വനപാലകരുടെ സേവനങ്ങളും തിരക്കുള്ള ദിവസങ്ങളിൽ സന്ദർശകർക്കു ലഭിച്ചില്ല. ഓണത്തോടനുബന്ധിച്ച് നടപ്പിലാക്കിയ ഗതാഗത പരിഷ്കാരങ്ങൾ ഈ ദിവസങ്ങളിൽ ഉണ്ടായിരുന്നില്ല. അതിനാൽ റോഡരികിൽ വാഹനങ്ങൾ പാർക്കു ചെയ്തതു മൂലം രാവിലെ മുതൽ വൈകിട്ടു വരെ പ്രവേശന കവാടത്തിന്റെ പരിസരങ്ങളിൽ യാത്രാതടസ്സം നേരിട്ടു.
ജംക്‌ഷനിൽ കഴിഞ്ഞ ദിവസം വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്തതോടെ പൊതുഗതാഗതം തടസ്സപ്പെട്ടു. വെള്ളച്ചാട്ടം പരിസരങ്ങളിൽ സന്ദർശകർക്കു വേണ്ട നിർദേശങ്ങൾ നൽകുന്നതിനു വേണ്ടത്ര ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ക്രിസ്മസ് അവധി ദിവസങ്ങളിൽ വനം വകുപ്പ് ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. ഈ ദിവസങ്ങളിൽ വിഎസ്എസ് ജീവനക്കാരുടെ എണ്ണവും ഗണ്യമായി കുറച്ചതായി പറയുന്നു.