സംസ്ഥാന സ്കൂൾ കലോത്സവത്തിന് കലാമണ്ഡലത്തിന്റെ സ്വാഗത നൃത്താവിഷ്കാരം
ചെറുതുരുത്തി ∙സംസ്ഥാന സ്കൂൾ കലോത്സവത്തിനു കലാമണ്ഡലത്തിന്റെ സ്വാഗത നൃത്താവിഷ്കാരം ഒരുങ്ങുന്നു. കലോത്സവത്തിന്റെ സ്വാഗതഗാനം നൃത്തരൂപത്തിൽ ചിട്ടപ്പെടുത്തുന്നതിനു നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശം വിവാദമായിതിനെത്തുടർന്ന് സൗജന്യമായി നൃത്തം അവതരിപ്പിക്കാം എന്ന് കലാമണ്ഡലം

ചെറുതുരുത്തി ∙സംസ്ഥാന സ്കൂൾ കലോത്സവത്തിനു കലാമണ്ഡലത്തിന്റെ സ്വാഗത നൃത്താവിഷ്കാരം ഒരുങ്ങുന്നു. കലോത്സവത്തിന്റെ സ്വാഗതഗാനം നൃത്തരൂപത്തിൽ ചിട്ടപ്പെടുത്തുന്നതിനു നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശം വിവാദമായിതിനെത്തുടർന്ന് സൗജന്യമായി നൃത്തം അവതരിപ്പിക്കാം എന്ന് കലാമണ്ഡലം റജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ മന്ത്രിയെ അറിയിച്ചിരുന്നു.
കലാമണ്ഡലത്തിലെ 29 വിദ്യാർഥികളും വിവിധ സ്കൂളുകളിൽനിന്ന് തിരഞ്ഞെടുത്ത 11 വിദ്യാർഥികളുമടങ്ങുന്ന സംഘമാണ് കലാമണ്ഡലം കൂത്തമ്പലത്തിൽ പരിശീലനം നടത്തുന്നത്. കാവാലം ശ്രീകുമാർ സംഗീത സംവിധാനം നിർവഹിച്ച ഒൻപതര മിനിറ്റുള്ള സ്വാഗതഗാനമാണ് കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഗോത്ര കലകൾ, മാർഗംകളി, ഒപ്പന, തിരുവാതിരക്കളി എന്നീ കലാരൂപങ്ങളെ കോർത്തിണക്കി നൃത്തം ആവിഷ്കരിക്കുന്നത്.
കലാമണ്ഡലം നൃത്ത വിഭാഗം മേധാവി ഡോ.രജിത രവി,അധ്യാപിക കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ കലാമണ്ഡലം എസ്. തുളസി, കലാമണ്ഡലം അരുൺ വാരിയർ എന്നിവർ ചേർന്നാണ് നൃത്തം ചിട്ടപ്പെടുത്തുന്നത്. ജനുവരി 2 ന് സംഘം പുറപ്പെടും. 4 മുതൽ 8 വരെ തിരുവനന്തപുരത്തെ വിവിധ വേദികളിലാണ് സ്കൂൾ കലോത്സവം.