കിടപ്പുരോഗികൾക്കു കുർബാന, തിരുഹൃദയം തുടിച്ചു; കിടപ്പിലായവരെ സ്നേഹം എടുത്തു കൊണ്ടുവന്നു
പെരിഞ്ചേരി ∙ തിരുഹൃദയ തീർഥാടന കേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് പുതുവർഷ പുലരിയിൽ കിടപ്പുരോഗികൾക്കായി കുർബാന നടത്തി. വർഷങ്ങളായി കിടപ്പിലായതു കാരണം വർഷങ്ങളായി പള്ളിയിലേക്ക് എത്തുവാൻ സാധിക്കാതിരുന്ന 40 പേർ കുർബാനയിൽ പങ്കെടുത്തു. പള്ളിക്കകത്ത് ആൾത്താരയ്ക്ക് മുന്നിൽ ഇവർ വീട്ടിൽ കിടക്കുന്ന രീതിയിൽ

പെരിഞ്ചേരി ∙ തിരുഹൃദയ തീർഥാടന കേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് പുതുവർഷ പുലരിയിൽ കിടപ്പുരോഗികൾക്കായി കുർബാന നടത്തി. വർഷങ്ങളായി കിടപ്പിലായതു കാരണം വർഷങ്ങളായി പള്ളിയിലേക്ക് എത്തുവാൻ സാധിക്കാതിരുന്ന 40 പേർ കുർബാനയിൽ പങ്കെടുത്തു. പള്ളിക്കകത്ത് ആൾത്താരയ്ക്ക് മുന്നിൽ ഇവർ വീട്ടിൽ കിടക്കുന്ന രീതിയിൽ തന്നെ കട്ടിലും മറ്റു സൗകര്യങ്ങളും ഒരുക്കിത്തന്നെയാണ് ചടങ്ങുകളിൽ പങ്കെടുത്തത്. രോഗികളെ ആംബുലൻസുകളിലാണ് എത്തിച്ചത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹായവും ഏർപ്പെടുത്തിയിരുന്നു.
ഫാ.പോൾ താണിക്കൽ, അസി.വികാരി ഫാ.ജിന്റോ ചിറമ്മൽ എന്നിവർ മുഖ്യകാർമികരായി. കുർബാനയ്ക്ക് ശേഷം സ്നേഹവിരുന്നും സമ്മാനവും നൽകിയാണ് തിരികെ വീട്ടിലേക്കയച്ചത്. പള്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു കുർബാന സംഘടിപ്പിച്ചതെന്ന് കൈക്കാരനായ ഷാജു കിടങ്ങൻ പറയുന്നു.