മലക്കപ്പാറ - ചാലക്കുടി റോഡിൽ ഗതാഗത നിയന്ത്രണം; ചെക്പോസ്റ്റുകളിൽ വാഹനങ്ങൾ തടയും
മലക്കപ്പാറ ∙ മലക്കപ്പാറയിൽ നിന്നു ചാലക്കുടി ഭാഗത്തേക്കുള്ള ആനമല റോഡിൽ തമിഴ്‌നാട് വനംവകുപ്പിന്റെ ചെക്പോസ്റ്റ് മുതൽ ചാലക്കുടി ഭാഗത്തേക്കു 10 കിലോമീറ്റർ ദൂരത്ത് ബിസി ടാറിങ് പ്രവൃത്തി പുനരാരംഭിക്കുന്നതിനാൽ 6 മുതൽ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പ്രവൃത്തി നടക്കുന്ന സമയം അടിയന്തര ആവശ്യങ്ങൾ ഒഴികെയുള്ള ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കെഎസ്ആർടിസിയുടെയും സ്വകാര്യ വാഹനങ്ങളുടെയും സമയം നിയന്ത്രണമനുസരിച്ച് ക്രമീകരിക്കും. വാഴച്ചാൽ ഫോറസ്റ്റ് ചെക്പോസ്റ്റിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും മലക്കപ്പാറ ഫോറസ്റ്റ് ചെക്പോസ്റ്റിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും വാഹന ഗതാഗതം നിയന്ത്രിക്കും. ജനുവരി 21 മുതൽ ഫെബ്രുവരി 5 വരെയും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഈ റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.