തിരുശേഷിപ്പ് പ്രതിഷ്ഠാ സുവർണ ജൂബിലി ; ചെട്ടിക്കാട് തീർഥകേന്ദ്രത്തിൽ തീർഥാടക പ്രവാഹം
കൊടുങ്ങല്ലൂർ ∙ ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർഥ കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയുടെ സുവർണ ജൂബിലി ദിനത്തിൽ തിരുശേഷിപ്പ് വണങ്ങുന്നതിനും തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നതിനും തീർഥാടക പ്രവാഹം. 1975 ജനുവരി ഏഴിനാണു ചെട്ടിക്കാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ വരാപ്പുഴ ആർച്ച് ബിഷപ്

കൊടുങ്ങല്ലൂർ ∙ ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർഥ കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയുടെ സുവർണ ജൂബിലി ദിനത്തിൽ തിരുശേഷിപ്പ് വണങ്ങുന്നതിനും തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നതിനും തീർഥാടക പ്രവാഹം. 1975 ജനുവരി ഏഴിനാണു ചെട്ടിക്കാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ വരാപ്പുഴ ആർച്ച് ബിഷപ് ജോസഫ് കേളന്തറ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചത്. അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുശേഷിപ്പു സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ ഏക ദേവാലയമാണ് ചെട്ടിക്കാട് തീർഥ കേന്ദ്രം.
രാവിലെ 10.30ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന നടത്തി. ഫാ.സുഭാഷ് സന്ദേശം നൽകി. തുടർന്നു തിരുശേഷിപ്പ് പേടകത്തിൽ നിന്നു എടുത്തു പള്ളിക്കു ചുറ്റും നടത്തിയ പ്രദക്ഷിണത്തിൽ വിശ്വാസികൾ പ്രാർഥനാപൂർവം പൂക്കൾ വർഷിച്ചു. രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ തുടർച്ചയായി കുർബാന, നൊവേന, ആരാധന എന്നിവ നടന്നു. റെക്ടർ ഫാ.ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ.അജയ് ആന്റണി പുത്തൻപറമ്പിൽ, സിസ്റ്റർ ജൂബി, ഫ്രാൻസിസ് കുറുപ്പശ്ശേരി, ആൽബി പടമാട്ടുമ്മൽ, ജോഷി പടമാട്ടുമ്മൽ, ബീനൻ താണിപ്പിള്ളി, അലക്സ് പള്ളിയിൽ എന്നിവർ നേതൃത്വം നൽകി.