ഡാൻസ് വിത് അസിൻ ; സമൂഹമാധ്യമ താരമായ പി.എസ്.അസിന് ഭരതനാട്യത്തിൽ എ ഗ്രേഡ്
തിരുവനന്തപുരം∙ എച്ച്എസ് ഭരതനാട്യം മത്സരത്തിനിടെ കാണികൾക്കു സംശയം, ഈ കുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ! സമൂഹമാധ്യമത്തിൽ പരതിനോക്കിയപ്പോൾ സംശയം തെറ്റിയില്ല. തൃശൂർ വില്ലടം ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയായ പി.എസ്.അസിനു 3 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഡാൻസ് വിത്ത് അസിൻ എന്ന യുട്യൂബ് ചാനലുണ്ട്.എ ഗ്രേഡ്

തിരുവനന്തപുരം∙ എച്ച്എസ് ഭരതനാട്യം മത്സരത്തിനിടെ കാണികൾക്കു സംശയം, ഈ കുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ! സമൂഹമാധ്യമത്തിൽ പരതിനോക്കിയപ്പോൾ സംശയം തെറ്റിയില്ല. തൃശൂർ വില്ലടം ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയായ പി.എസ്.അസിനു 3 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഡാൻസ് വിത്ത് അസിൻ എന്ന യുട്യൂബ് ചാനലുണ്ട്.എ ഗ്രേഡ് നേടിയ അസിനെ അഭിനന്ദിക്കാൻ ഒട്ടേറെ ആളുകൾ ചുറ്റും കൂടി. തൃശൂരിൽ നഴ്സ് ആയ ജസീദയുടെയും ഷാർജയിൽ ജോലി ചെയ്യുന്ന സലാമിന്റെയും ഏക മകളായ അസിന്റെ മത്സരം കാണാൻ ഉമ്മൂമ്മ സുബൈദയും വന്നിട്ടുണ്ട്. ഭരതനാട്യത്തിനു പുറമേ കുച്ചിപ്പുഡി, നാടോടിനൃത്തം എന്നിവയിലും മത്സരിക്കുന്നുണ്ട്.
നാടോടിനൃത്ത വേദിയിൽ സൗഹൃദ മത്സരം
തിരുവനന്തപുരം∙ കലോത്സവവേദിയിൽ കണ്ടുമുട്ടി സുഹൃത്തുക്കളായ മൂന്നു കുട്ടികൾ മൂന്നു കലോത്സവങ്ങൾ പിന്നിടുമ്പോൾ ഒരേ വേദിയിൽ പരസ്പരം മത്സരിച്ച് എ ഗ്രേഡ് വാങ്ങി. പത്തനംതിട്ട കുളനട ജിപിഎച്ച്എസ്എസിലെ ബി.കൃഷ്ണജിത്ത്, തൃശൂർ പാവറട്ടി സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ അഭിഷേക് അനിൽകുമാർ, മലപ്പുറം എംഎസ്പിഎച്ച്എസ്എസിലെ സച്ചിൻ സുനിൽ എന്നിവരാണ് ഈ സൗഹൃദകഥയിലെ നായകർ.3 വർഷം മുൻപു മലപ്പുറത്തു ബിആർസി സംസ്ഥാന കലോത്സവവേദിയിലാണ് 3 പേരും ഒരുമിച്ചു മത്സരിച്ചത്. കഴിഞ്ഞ സംസ്ഥാന കലോത്സവവേദിയിലും മൂവരും ഒന്നിച്ചെത്തി. വിവിധ നൃത്തവേദികളിലും കണ്ടുമുട്ടാറുണ്ട്. കഴിഞ്ഞദിവസം പരസ്പരം സൗഹൃദം പങ്കിട്ട ശേഷം ഇന്നലെ എച്ച്എസ്എസ് നാടോടിനൃത്തവേദിയിൽ ഒരുമിച്ചു മത്സരിച്ചു. 3 പേർക്കും എ ഗ്രേഡുമുണ്ട്.