ഒറ്റപ്പെയ്ത്ത്, ദേശീയപാത വെള്ളക്കെട്ടിൽ

Mail This Article
×
ആമ്പല്ലൂർ ∙ വേനൽ മഴയിൽ ദേശീയപാതയും സർവീസ് റോഡുകളും വെള്ളക്കെട്ടിലായി. ജംക്ഷനിൽ ഇരുവശങ്ങളിലെ സർവീസ് റോഡുകളും വെള്ളക്കെട്ടിലായതോടെ ഇരുചക്രവാഹനങ്ങൾ ബുദ്ധിമുട്ടി. അടിപ്പാത നിർമാണം നടക്കുന്നതിനാൽ ആമ്പല്ലൂരിൽ സർവീസ് റോഡുകളും കാനകളും പൂർത്തിയായിട്ടില്ല. കാനകളടഞ്ഞത് വെള്ളക്കെട്ടിനു കാരണമായി. ദേശീയപാതയിൽ ചാലക്കുടി ദിശയിൽ മണലി പാലത്തിനും ആമ്പല്ലൂർ ജംക്‌ഷനും ഇടയിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്.
English Summary:
Amballur waterlogging disrupts traffic. Summer showers and ongoing underpass construction have caused significant waterlogging on national highways and service roads in Amballur, Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.