ഇന്ന് ∙ബാങ്ക് അവധി ∙ കേരളത്തിൽ ഉയർന്ന താപനില, വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴയ്ക്കും കാറ്റിനും സാധ്യത ∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. അവധിക്കാല ക്യാംപ് കുന്നംകുളം∙നഗരസഭയും സ്പോർട്സ് അക്കാദമിയും ചേർന്ന് നഗരസഭ മേഖലയിലുള്ള കുട്ടികൾക്ക് അവധിക്കാല പരിശീലന ക്യാംപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ബാങ്ക് അവധി
∙ കേരളത്തിൽ ഉയർന്ന താപനില, വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴയ്ക്കും കാറ്റിനും സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

അവധിക്കാല ക്യാംപ് 
കുന്നംകുളം∙നഗരസഭയും സ്പോർട്സ് അക്കാദമിയും ചേർന്ന് നഗരസഭ മേഖലയിലുള്ള കുട്ടികൾക്ക് അവധിക്കാല പരിശീലന ക്യാംപ് നടത്തും. ഏപ്രിൽ ഒന്നിന് തുടങ്ങുന്ന 10 വയസ്സു മുതൽ 17 വയസ്സു വരെയുള്ളവർക്കാണ് പരിശീലനം. 790786428.

ADVERTISEMENT

കൂടിക്കാഴ്ച
ഇരിങ്ങാലക്കുട ∙ സെന്റ് ജോസഫ്സ് കോളജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 24ന് നടക്കും. ഉദ്യോഗാർഥികൾ 11ന് മുൻപ് എത്തണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ‍ഡേറ്റ അനലിറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചവർക്ക് മുൻഗണന.  നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ പിജി കഴിഞ്ഞവരെയും പരിഗണിക്കും.
കാറളം ∙ എഎൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ ഭിന്നശേഷി ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഏപ്രിൽ 3ന് 11ന് നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം. കേടെറ്റ്, ടിടിസി യോഗ്യത ഉണ്ടായിരിക്കണം. ബന്ധപ്പെടുക.8113987330.

അധ്യാപക നിയമനം
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എജ്യുക്കേഷൻ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് കൂടിക്കാഴ്ച 28നു 11നു സർവകലാശാലയുടെ മുഖ്യ കേന്ദ്രത്തിൽ നടക്കും. www.ssus.ac.in

ADVERTISEMENT

ഓൺലൈൻ സംസ്കൃതം കോഴ്സ്
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിങ്ങിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം’ എന്ന ഹ്രസ്വകാല ഓൺലൈൻ സംസ്കൃതം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. മലയാളത്തിൽ എഴുതാനും വായിക്കാനും കഴിയുന്നവർക്ക് അപേക്ഷിക്കാം.  ഫീസ്: 2500 രൂപ. ഏപ്രിൽ 15 മുതൽ 20 വരെ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും. മേയ് 10ന് കോഴ്സ് ആരംഭിക്കും. www.ssus.ac.in

വൈദ്യുതി മുടങ്ങും
പരിയാരം ∙ പ്രദീപ്നഗർ മേഖലയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.