യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം:ഒരാൾ പിടിയിൽ

കാട്ടൂർ∙ കൽപറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആറംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ആനന്ദപുരം പള്ളത്ത് അക്ഷയിനെ (കണ്ണാപ്പി 27) ആണ് എസ്എച്ച്ഒ ഇ.ആർ.ബൈജുവും സംഘവും ചേർന്ന് പിടികൂടിയത്. കൽപറമ്പ് പള്ളിപ്പുറം വീട്ടിൽ പ്രണവിനെ (32) വീട്ടിൽ കയറിയും പിന്നീട് കാറിൽ

കാട്ടൂർ∙ കൽപറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആറംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ആനന്ദപുരം പള്ളത്ത് അക്ഷയിനെ (കണ്ണാപ്പി 27) ആണ് എസ്എച്ച്ഒ ഇ.ആർ.ബൈജുവും സംഘവും ചേർന്ന് പിടികൂടിയത്. കൽപറമ്പ് പള്ളിപ്പുറം വീട്ടിൽ പ്രണവിനെ (32) വീട്ടിൽ കയറിയും പിന്നീട് കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ചത് പരുക്കേൽപിച്ചത്.കഴിഞ്ഞ സെപ്റ്റംബർ 24 ന് ആയിരുന്നു സംഭവം. പ്രണവിന്റെ സുഹൃത്തായ പ്രജീഷ് എന്നയാൾ മാരകായുധവുമായി എത്തി അക്ഷയ് ഉൾപ്പെടുന്ന സംഘത്തിൽപ്പെട്ട ആളെ ഭീഷണിപ്പെടുത്തിയിരുന്നു സംഭവശേഷം പ്രണവ് പ്രജീഷിനെ സംരക്ഷിക്കുന്നതായി തെറ്റിദ്ധരിച്ചാണ് പ്രണവിനെ ആറംഗസംഘം ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കേസിലെ മറ്റു പ്രതികളായ വെളയനാട് സ്വദേശികളായ ചെന്ത്രാപ്പിന്നി വീട്ടിൽ അബു താഹിർ (31),വഞ്ചിപ്പുര വീട്ടിൽ ആൻസൻ (31), ആനന്ദപുരം ഞാറ്റുവെട്ടി അനുരാജ് (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കൊലപാതകം,വധശ്രമം,ലഹരി ഉപയോഗം ഉൾപ്പെടെ പുതുക്കാട്,വലപ്പാട് സ്റ്റേഷനുകളിൽ ഏഴ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്എെ ബാബു ജോർജ്, എസ്‍സ്‍പിഒ സിജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.