Activate your premium subscription today
നടവയൽ ∙ ചെറുകുന്ന് - പുലച്ചിക്കുനി - നടവയൽ റോഡ് തകർന്നടിഞ്ഞു കാൽനടയാത്ര പോലും സാധ്യമല്ലാതായി. റോഡ് തകർന്നു പലയിടത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു മെറ്റലുകൾ ഇളകിക്കിടന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. കണിയാമ്പറ്റ, പൂതാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ടു വർഷങ്ങളായി.
മാനന്തവാടി ∙ ഓടിക്കൊണ്ടിരുന്ന ബൈക്കിനു കുറുകെ കാട്ടുപന്നി ചാടി. പന്നി ബൈക്കിന് തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരായ ദമ്പതികൾക്കു പരുക്കേറ്റു.തിരുനെല്ലി ദേവസ്വം ജീവനക്കാരനായ അഞ്ചുകുന്ന് സ്വദേശി ആർ.എം.വിനോദ്, ഭാര്യ സരസ്വതി എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ ആറോടെ കൊയിലേരി
കൽപറ്റ ∙ മുട്ടിൽ ഡബ്ല്യുഒയുപി സ്കൂളിലെ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അധ്യക്ഷ ഡോ.ജിനു സഖറിയ ഉമ്മൻ എഡിഎം കെ.ദേവകിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്കൂളിലും ചികിത്സയിൽ കഴിയുന്ന കുട്ടികളെയും കമ്മിഷൻ അധ്യക്ഷൻ സന്ദർശിച്ചു.ഉച്ചഭക്ഷണ നടത്തിപ്പു സംബന്ധിച്ച് കേന്ദ്ര
കാലാവസ്ഥ സംസ്ഥാനത്ത് മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത വൈദ്യുതി മുടക്കം ഇന്ന് പനമരം ∙ പകൽ 9–6. കൈതക്കൽ, കൃഷ്ണമൂല, മാതംകോട് ട്രാൻസ്ഫോമർ പരിധിയിൽ. വെള്ളമുണ്ട ∙ പകൽ 8.30–5.30. വെള്ളമുണ്ട എച്ച്എസ്, അത്തികൊല്ലി ട്രാൻസ്ഫോമർ ഭാഗങ്ങളിൽ അറിയിപ്പുകൾ ശിവഗിരി തീർഥാടനംഡിസംബർ 27ന് പുൽപള്ളി ∙ എസ്എൻഡിപി യൂണിയന്റെ
ഗൂഡല്ലൂർ ∙ വിദ്യാർഥികൾ മൈതാനത്തിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ കാട്ടാന മൈതാനത്തിലേക്കു പാഞ്ഞെത്തി. കളിച്ചു കൊണ്ടിരുന്ന വിദ്യാർഥികൾ പന്ത് ഉപേക്ഷിച്ച് മൈതാനത്തിൽ നിന്നും പുറത്തെത്തി. കുറച്ചു സമയം മൈതാനത്തിൽ കാട്ടാന പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം സമീപത്തെ വനത്തിലേക്കു കയറി. നെല്ലാക്കോട്ട ഹയർസെക്കൻഡറി
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടികയിൽനിന്നു ദുരന്തബാധിതരിലെ ബഹുഭൂരിപക്ഷം പേരെയും ഒഴിവാക്കി. ദുരന്തത്തിൽ വീട് നഷ്ടപ്പെടുകയും വാസയോഗ്യമല്ലാതായിത്തീരുകയം ചെയ്ത 983 കുടുംബങ്ങൾ വാടകവീടുകളിൽ കഴിയുമ്പോഴും കരട് പട്ടികയിൽ ഇടം നേടിയത് 396 കുടുംബങ്ങൾ മാത്രം. മുണ്ടക്കൈ വാർഡിലെ 142 കുടുംബങ്ങളെയും ചൂരൽമല വാർഡിലെ 141 കുടുംബങ്ങളെയും അട്ടമല വാർഡിലെ 113 കുടുംബങ്ങളെയും മാത്രമേ പട്ടികയിൽ ഉൾപെടുത്തിയുള്ളൂ.
കല്പ്പറ്റ∙ അത്യപൂര്വ രോഗമായ ശരീരത്തില് രോഗ പ്രതിരോധ ശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അവസ്ഥ (ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്) പിടിപെട്ട് ചികില്സയില് കഴിയുന്ന പിഞ്ചോമനയെ രക്ഷിക്കാന് നാടൊന്നിക്കുന്നു. ചികില്സാ ചെലവായി 45 ലക്ഷം രൂപയാണ് വേണ്ടത്. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിന്റെ ഭാഗമായി 45 ദിവസം കൊണ്ട് 45 ലക്ഷം രൂപ ജനകീയമായി പിരിച്ചെടുക്കാനാണ് ചികില്സാ സഹായ കമ്മിറ്റി തീരുമാനിച്ചത്.
കൽപറ്റ ∙ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവും കഞ്ചാവ് വിറ്റു സമ്പാദിച്ച പണവുമായി മേപ്പാടി പഴയേടത്ത് വീട്ടിൽ ഫ്രാൻസിസിനെ (56) കൽപറ്റ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയോടെ ടൗണിൽ നിന്നാണു 11.57 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. കഞ്ചാവ് വിറ്റ് സമ്പാദിച്ച 18,700 രൂപയും പിടിച്ചെടുത്തു. എസ്ഐ അജിത് കുമാർ,
ഗൂഡല്ലൂർ∙വീട്ടിൽ സൂക്ഷിച്ചിരുന്ന 105 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.ഊട്ടിക്കടുത്ത് കോടപ്പമന്തിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന മൈസൂരു സ്വദേശി മുഹമ്മദ് ഗൗസറിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.
കൽപറ്റ ∙ കർണാടകയിൽ തണ്ടർബോൾട്ട് പരിശോധന ഊർജിതമായതോടെ സംഘാംഗങ്ങൾക്കൊപ്പം വയനാട്ടിലേക്കു തിരിച്ചുവരാൻ പദ്ധതിയിടുന്നതിനിടെയാണ് മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെടുന്നത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ വനാതിർത്തിയായ ട്രൈജംക്ഷൻ കേന്ദ്രീകരിച്ചുള്ള ഒളിപ്പോരിനാണു വിക്രം ഗൗഡയെ
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ നിസ്സാരവൽക്കരിച്ചുള്ള മുൻ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. ഉരുൾപൊട്ടൽ ഒരു പഞ്ചായത്തിലെ 3 വാർഡുകളിലല്ലേ ബാധിച്ചുള്ളു എന്നായിരുന്നു തിരുവനന്തപുരത്തു വച്ചുള്ള വി.മുരളീധരന്റെ പരാമർശം. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം
ബത്തേരി ∙ ആക്രിസാധനങ്ങൾ സൂക്ഷിക്കുന്ന വലിയ ഗോഡൗണിൽ തീപിടിത്തം. നഗരസഭ സ്റ്റേഡിയത്തിന് സമീപം പെരുമാൾ സ്വാമിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് ഇന്നലെ പുലർച്ചെ തീ പടർന്നത്. പെരുമാൾ സ്വാമി വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.ബത്തേരി, കൽപറ്റ എന്നിവിടങ്ങളിൽ നിന്ന് രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന
തിരുനെല്ലി ∙ തെറ്റ് റോഡ് കവലയ്ക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക മൈസൂരു ഹുൻസൂർ ബിലികെരെ സ്വദേശികൾ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് തിരുനെല്ലിക്കു സമീപം റോഡിന് വിലങ്ങനെയായി മറിഞ്ഞത്. ബസിൽ അൻപതിലേറെ
പുൽപള്ളി ∙വനപ്രദേശത്തും പാതയോരങ്ങളിലും വളരുന്ന കുറുന്തോട്ടി ഗോത്രസമൂഹത്തിനു വരുമാനമാർഗമാകുന്നു. ആയുർവേദ മരുന്നുനിർമാണത്തിനുപയോഗിക്കുന്ന കുറുന്തോട്ടി ഇപ്പോൾ വൻതോതിൽ സംഭരിക്കുന്നുണ്ട്. പട്ടികവർഗ സഹകരണസംഘങ്ങളാണ് ഇവ സംഭരിച്ച് ഉണക്കി മരുന്നുകമ്പനികൾക്ക് വിൽക്കുന്നത്. പച്ചക്കുറുന്തോട്ടി
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ പൂർണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കട കമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ കൽപറ്റ,
മാനഞ്ചേരി മഹാദേവ ക്ഷേത്ര ഉത്സവം 22 മുതൽ കമ്പളക്കാട് ∙ അമ്പലക്കുന്ന് മാനഞ്ചേരി മഹാദേവ ക്ഷേത്രത്തിൽ ഉത്സവം 22 മുതൽ 28 വരെ ആഘോഷിക്കും. 22നു രാവിലെ 11.30നു വിശേഷാൽ പൂജ, 23നു രാവിലെ 5.30നു വിശേഷാൽ പൂജകൾ, രാത്രി 8നു കൊടിയേറ്റം, 9.3നു എഴുന്നെള്ളിപ്പ്. 24നു രാവിലെ 11നു സംഗീത കച്ചേരി, വൈകിട്ട് 5.30നു കാഴ്ച
ദാസനക്കര∙ അപ്പക്കവലയിൽ കാട്ടുപന്നികളിറങ്ങി വിളവെടുപ്പിന് പാകമായ നെൽക്കൃഷി നശിപ്പിച്ചു. കല്ലുവയൽ ഊരിലെ രാധ നാരായണൻ, ഭാസ്കരൻ, കുഞ്ഞിക്കണ്ണൻ, നരേന്ദ്രൻ, രുക്മിണി എന്നിവരുടെ പത്തേക്കറോളം വരുന്ന പാടത്താണ് നാശനഷ്ടം വരുത്തിയത്. മൂന്നാഴ്ച കഴിഞ്ഞാൽ കൊയ്യാനായി വെള്ളം ഒഴിവാക്കിയ പാടത്താണു കാട്ടുപന്നികളുടെ വിളയാട്ടം.
ബത്തേരി∙ കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തുന്ന അയ്യപ്പ ഭക്തരെക്കൊണ്ട് നിറഞ്ഞ് പൊൻകുഴി ശ്രീരാമ സീതാ ക്ഷേത്ര സന്നിധിയിലെ ‘പൂങ്കാവനം’ ഇടത്താവളം. ശബരിമല യാത്രയ്ക്കിടെ അയ്യപ്പ ഭക്തർക്ക് വിരി വയ്ക്കുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും
പുൽപള്ളി ∙ പഞ്ചായത്തിലെ വേലിയമ്പം പെരുമുണ്ട വയൽപ്രദേശത്തെ അനധികൃത നിർമാണങ്ങൾ നിർത്തിവയ്ക്കാൻ റവന്യു, ജലസേചന വകുപ്പുകളുടെ നിർദേശം.ജലസേചന വകുപ്പ് നിർമിച്ച തടയണയുടെ ആയക്കെട്ട് പ്രദേശത്ത് വ്യക്തി മതിൽകെട്ടിയതായും കനാൽ വെള്ളം അനുമതിയില്ലാതെ കുളങ്ങളിലേക്കു തിരിച്ചുകൊണ്ടുപോകുന്നതായുമുള്ള പരാതി
പുൽപള്ളി ∙ ബന്ദിപ്പൂർ കടുവ സങ്കേതത്തിന്റെ അതിർത്തിയിൽ വഴിയില്ലാതെ ഒറ്റപ്പെട്ട് അൻപതോളം കുടുംബങ്ങൾ. കസേരയിലും കട്ടിലിലും ചുമന്നാണ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. നടന്നുപോകാനൊരു വഴിപോലുമില്ലാതെയാണ് ഈ പ്രദേശത്തുകാരുടെ ജീവിതം. ചണ്ണോത്തുകൊല്ലി ഗോത്രസങ്കേതത്തിൽ 22 വീടുകളും ജനറൽ വിഭാഗത്തിൽ 15
പനമരം∙ പഞ്ചായത്തിൽ പുഞ്ചവയൽ പാടശേഖരത്തിൽ യുവകർഷകന്റെ രണ്ടര ഏക്കറോളം നെൽക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസമായി രാത്രി ഇറങ്ങിയ 5 കാട്ടാനകളാണ് പനമരം സ്വദേശിയായ ഊഞ്ഞാലത്ത് അജ്മൽ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ വയലിലെ നെല്ല് തിന്നും ചവിട്ടിയും നശിപ്പിച്ചത്. 20 ദിവസം കഴിഞ്ഞാൽ
ആനപ്പാറ ∙ കടുവക്കുടുംബം തിരികെ ആനപ്പാറയിലെത്തിയതായി സൂചന. കഴിഞ്ഞ ദിവസം രാത്രിയിൽ കടുവക്കുടുംബത്തെ കണ്ടതായും അമ്മക്കടുവയുടേതിനും കുട്ടിക്കടുവകളുടേതിനും സമാനമായ കാൽപാടുകൾ പ്രദേശത്ത് പതിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.എന്നാൽ, ഇക്കാര്യത്തിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല. കടുവക്കുടുംബത്തിന്റെ ദൃശ്യം
പനമരം∙ കാലവർഷത്തിൽ പുഴകൾ കരകവിഞ്ഞു വെള്ളം കയറി മൂടിയ കുളങ്ങളിലും തോടുകളിലും വെള്ളം വറ്റി തുടങ്ങിയതോടെ മീൻപിടിത്തം സജീവമായി. വർഷങ്ങൾക്ക് മുൻപ് പ്രകൃതിയൊരുക്കിയ കുളങ്ങളിലും ഇഷ്ടിക നിർമാണത്തിന് മണ്ണെടുത്ത കുഴികളിലും ഇതിനോടു ചേർന്നുള്ള ചെറിയ തോടുകളിലുമാണ് മീൻപിടിത്തം തകൃതിയായി നടക്കുന്നത്. വെള്ളം
അറിയിപ്പ് ബോക്സിങ്സിലക്ഷൻ വൈത്തിരി ∙ ജില്ലാ ബോക്സിങ് എലൈറ്റ് (സീനിയർ) സിലക്ഷൻ 21ന് വൈത്തിരി ചാലഞ്ച് അക്കാദമിയിൽ നടക്കും. രാവിലെ 8 മുതൽ 10 വരെ റജിസ്ട്രേഷനും ഭാരനിർണയവും നടക്കും. 1984നും 2005നും ഇടയിൽ ജനിച്ച പുരുഷന്മാർക്കും വനിതകൾക്കും പങ്കെടുക്കാം. ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, 4 ഫോട്ടോ എന്നിവ
കൽപ്പറ്റ∙ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താലിൽ വയനാട് നിശ്ചലം. 12 മണിക്കൂർ ഹർത്താലിന്റെ ഭാഗമായി പ്രതിഷേധക്കാർ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. ഹർത്താൽ ആണെന്ന് അറിയാതെ എത്തിയ നിരവധി യാത്രക്കാരാണ് അതിർത്തികളിൽ കുടുങ്ങിയത്.
കൽപറ്റ∙ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ ചൊവ്വാഴ്ച. പുനരധിവാസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്.
പനമരം∙ വയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു. പാതിരിയമ്പം കോളനിയിലെ പാറ്റ (77) ആണ് മരിച്ചത്. ഈ മാസം 11നാണ് കോളനിയിലെ കുട്ടികളുൾപ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ പാറ്റയെ അടക്കം രണ്ടുപേരെ
വേലിയമ്പം ∙ പതിറ്റാണ്ടുകൾക്കു മുൻപ് ജലസേചനവകുപ്പ് നിർമിച്ച കനാലും തടയണയിലേക്കുള്ള വഴിയും കൈവശപ്പെടുത്തിയുള്ള വ്യക്തിയുടെ നിർമാണങ്ങൾക്കെതിരെ പ്രദേശവാസികൾ രംഗത്ത്. കനാലിനും വഴിക്കും നാട്ടുകാർ പണ്ടുവിട്ടുകൊടുത്ത സ്ഥലം കർണാടക സ്വദേശിയായ ഭൂവുടമ കയ്യേറി മതിൽ നിർമിക്കുന്നെന്നാണ് പരാതി. നെൽക്കൃഷിക്ക്
കാവുംമന്ദം ∙ വർഷങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്ന തരിയോട് എച്ച്എസ്–പത്താംമൈൽ റോഡ് നന്നാക്കാനുള്ള നടപടികൾക്ക് ജീവൻ വയ്ക്കുന്നു. പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടുകാരുടെയും നിരന്തരമായ ഇടപെടലുകളെ തുടർന്ന് റോഡ് നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ടി. സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്
വാഴവറ്റ ∙ കാട്ടുപന്നികൾ ഒരാഴ്ച കൊണ്ട് നശിപ്പിച്ചതു 3000 ചുവടുകപ്പ. പാക്കം, വാഴവറ്റ, ഏഴാംചിറ പ്രദേശങ്ങളിലാണ് കാട്ടുപന്നി ശല്യം രണ്ടാഴ്ചയായി രൂക്ഷമായത്. പ്രദേശത്തെ പത്തോളം കർഷകരുടെ കപ്പയും നൂറോളം വാഴകളുമാണു നശിപ്പിച്ചത്. വല്ലപ്പോഴും വന്നിരുന്ന പന്നികൾ രണ്ടാഴ്ചയായി നാട്ടിൽ സ്ഥിരമായി എത്തുന്നുണ്ട്. വി.പി.റോയൻ, റോയ് ചാക്കോ, പി.ജി.സജീവ്, എം.ജെ.ഷിജു എന്നീ കർഷകരുടെ ആയിരത്തിലധികം കപ്പകളും നൂറോളം വാഴകളുമാണ് നശിപ്പിച്ചത്. പ്രദേശത്തെ മറ്റു കർഷകരുടെ കപ്പകളും നശിപ്പിച്ചു.
Results 1-30 of 10000