മലയോളം വലിപ്പമുള്ള തിരമാലകളെ എതിരിട്ട് ആശ്വാസതീരമണഞ്ഞ കാലം കമ്പമലക്കാരുടെ ഓർമകളിൽ ഇന്നും അലയടിക്കുന്നുണ്ട്. കൊളംബോയിൽ നിന്നു തമിഴ്നാട്ടിലെ ധനുഷ്കോടി വരെ നീണ്ട അതിസാഹസിക സമുദ്ര പ്രയാണം. ശ്രീലങ്കയിൽ ആഭ്യന്തര കലാപം ശക്തമായ കാലത്ത് വയനാട്ടിലെത്തിയത് 64 കുടുംബങ്ങളാണ്. പൗരത്വ നിയമത്തെ തുടർന്നു

മലയോളം വലിപ്പമുള്ള തിരമാലകളെ എതിരിട്ട് ആശ്വാസതീരമണഞ്ഞ കാലം കമ്പമലക്കാരുടെ ഓർമകളിൽ ഇന്നും അലയടിക്കുന്നുണ്ട്. കൊളംബോയിൽ നിന്നു തമിഴ്നാട്ടിലെ ധനുഷ്കോടി വരെ നീണ്ട അതിസാഹസിക സമുദ്ര പ്രയാണം. ശ്രീലങ്കയിൽ ആഭ്യന്തര കലാപം ശക്തമായ കാലത്ത് വയനാട്ടിലെത്തിയത് 64 കുടുംബങ്ങളാണ്. പൗരത്വ നിയമത്തെ തുടർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയോളം വലിപ്പമുള്ള തിരമാലകളെ എതിരിട്ട് ആശ്വാസതീരമണഞ്ഞ കാലം കമ്പമലക്കാരുടെ ഓർമകളിൽ ഇന്നും അലയടിക്കുന്നുണ്ട്. കൊളംബോയിൽ നിന്നു തമിഴ്നാട്ടിലെ ധനുഷ്കോടി വരെ നീണ്ട അതിസാഹസിക സമുദ്ര പ്രയാണം. ശ്രീലങ്കയിൽ ആഭ്യന്തര കലാപം ശക്തമായ കാലത്ത് വയനാട്ടിലെത്തിയത് 64 കുടുംബങ്ങളാണ്. പൗരത്വ നിയമത്തെ തുടർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയോളം വലിപ്പമുള്ള തിരമാലകളെ എതിരിട്ട് ആശ്വാസതീരമണഞ്ഞ കാലം കമ്പമലക്കാരുടെ ഓർമകളിൽ ഇന്നും അലയടിക്കുന്നുണ്ട്. കൊളംബോയിൽ നിന്നു തമിഴ്നാട്ടിലെ ധനുഷ്കോടി വരെ നീണ്ട അതിസാഹസിക സമുദ്ര പ്രയാണം. ശ്രീലങ്കയിൽ ആഭ്യന്തര കലാപം ശക്തമായ കാലത്ത് വയനാട്ടിലെത്തിയത് 64 കുടുംബങ്ങളാണ്. പൗരത്വ നിയമത്തെ തുടർന്നു  രാജ്യവ്യാപകമായി ജനകീയ പ്രക്ഷോഭം അലയടിക്കുമ്പോൾ, ഈ നാടു നൽകുന്ന സുരക്ഷിതത്വത്തിൽ വിശ്വാസമർപ്പിച്ച് ശ്രീലങ്കൻ അഭയാർഥികളും അവരുടെ പിന്മുറക്കാരും കമ്പമലയിൽ കഴിയുന്നു.

കമ്പമലക്കാരുടെ കുട്ടികൾ സ്കൂൾ വിട്ടു പാടിയിലേക്കെത്തുന്നു

വയനാട്ടിലെ തമിഴ്‌ഗ്രാമം 

ADVERTISEMENT

തമിഴ്നാട്ടിലെ ഏതോ ഗ്രാമത്തിൽ കാലുകുത്തിയ പ്രതീതിയാണു കമ്പമലയിലെത്തുമ്പോൾ. രജനീകാന്തിന്റെയും വിജയ്‌യുടെയും ചിത്രമുള്ള ഫ്ലെക്സ് ബോർഡുകൾ കൊണ്ടു മറച്ചുകെട്ടിയ ചായ്പുകൾ. ചാണകം മെഴുകിയ തറയിൽ അരിപ്പൊടിക്കോലങ്ങൾ. പാടികളുടെ വാതിലുകളിൽ നാരങ്ങയും മാവിലകളും കെട്ടിത്തൂക്കിയിരിക്കുന്നു. മലയുടെ ഉച്ചിയിൽ മാരിയമ്മൻ ക്ഷേത്രമുണ്ട്.

കമ്പമലയിലെ മാരിയമ്മൻ ക്ഷേത്രം

കമ്പമലക്കാരുടെ ആരാധനാമൂർത്തിയാണു മാരിയമ്മൻ. നാലാം തലമുറയിലെ കൊച്ചുകുട്ടികൾ പോലും പരസ്പരം തായ്മൊഴിയിലാണു സംസാരം. മിക്കവരും ആടുമാടുകളെ വളർത്തുന്നു. ‘തേയിലത്തോട്ടത്തിലെ കൂലി കൊണ്ടു മാത്രം കുടുംബം പുലർത്താൻ കഴിയില്ല. പുറത്തു പണിക്കു പോകുന്നതുകൊണ്ടാണ് പട്ടിണിയില്ലാതെ കഴിയുന്നത്’- കമ്പമലയിലെ രാജേന്ദ്രൻ പറയുന്നു.

കാട്ടുവഴികളിലൂടെ കിലോമീറ്ററുകളോളം നടന്നുവേണം കുട്ടികൾക്കു സ്കൂളിലെത്താൻ. പ്രളയകാലത്ത് ഏറെ നാശമുണ്ടായ സ്ഥലമാണിത്. കമ്പമലയിലേക്കുള്ള വഴിയിലെ കാട്ടരുവിയിലെ രണ്ടു പാലങ്ങളും തകർന്നു. ഇനിയും അറ്റകുറ്റപ്പണി പൂർത്തിയായിട്ടില്ല. തേയിലത്തോട്ടങ്ങൾക്കുള്ളിൽ കുടുക്കിയിട്ട ജീവിതത്തിൽനിന്ന് ഒരു മോചനം ഇവരും ആഗ്രഹിക്കുന്നുണ്ട്.

രാജേന്ദ്രൻ

ഒരു പകൽ നീണ്ട കടൽയാത്ര 

ADVERTISEMENT

‘ഞങ്ങൾ ശ്രീലങ്കയിലെ കാൻഡിയിൽ നിന്നാണു വന്നത്. അന്നു കൊച്ചുകുട്ടിയായിരുന്നു. തുറമുഖത്തുനിന്നു കപ്പലിൽ കയറിയതൊക്കെ ഓർമയുണ്ട്. രാവിലെ 11ന് പുറപ്പെട്ടു. സൂര്യനസ്തമിക്കുന്നതിനു മുൻപായി ഇക്കരയെത്തി. തമിഴ്നാട്ടിൽ പലയിടങ്ങളിലായി അഭയാർഥി ക്യാംപുകളിൽ താമസം. ഒടുവിൽ കമ്പമലയിലെത്തി’-തമിഴ് ചുവ കലർന്ന മലയാളത്തിൽ രാജേന്ദ്രൻ പറഞ്ഞു തുടങ്ങി.

അപ്പോഴേക്കും എവിടെനിന്നോ  രാജേന്ദ്രനു മുന്നറിയിപ്പുമായി അയൽവാസിയായ ജൈസ്വാമി ഓടിവന്നു. ‘പത്രക്കാരോട് ഒന്നും പറയരുതെന്നാണു ഞങ്ങൾക്കുള്ള നിർദേശം. കഴിഞ്ഞ ദിവസം പലരും വന്നപ്പോൾ ഞങ്ങൾ അവരോടു സംസാരിച്ചതാണ്. പക്ഷേ, അതിപ്പോൾ വലിയ പ്രശ്നമായി. എന്തിനാണു മാധ്യമങ്ങളോടു പ്രതികരിക്കുന്നതെന്നാണു വനംവകുപ്പുകാർ ചോദിച്ചത്’- ജൈസ്വാമിയുടെ വാക്കുകളിൽ ആശങ്ക നിഴലിച്ചു. പൗരത്വനിയമ വിവാദത്തിനിടെ, ശ്രീലങ്കയിൽനിന്നുള്ള വരവിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ കൂടുതൽ കുഴപ്പമാകുമോയെന്ന ആധിയാകണമവർക്ക്. 

പുനരധിവാസം നടന്നു മൂന്നരപ്പതിറ്റാണ്ടിനിപ്പുറവും കമ്പമലയിൽ വികസനമെത്തിയിട്ടില്ല. പാടികളെല്ലാം ശോച്യാവസ്ഥയിലാണ്. സ്ഥലസൗകര്യമില്ലാത്തതിനാൽ പാടികൾക്കു പുറത്തു കെട്ടിയുണ്ടാക്കിയ ചായ്പിലാണു മിക്ക കുടുംബങ്ങളുടെയും അടുക്കള. കുടുസ്സുമുറികളുള്ള പാടികളിൽ മുതിർന്നവരും കൊച്ചുകുട്ടികളുമടക്കമുള്ളവർ തിങ്ങിഞെരുങ്ങി കഴിയുന്നു. കുറച്ചു പൊതു ശുചിമുറികൾ നിർമാണ ഘട്ടത്തിലാണെന്നതു മാത്രമാണ് അപവാദം. 

ഇന്നും സങ്കടക്കടലിൽ 

ADVERTISEMENT

1980ൽ 25 കുടുംബവും 81ൽ 21 കുടുംബവും 83ൽ 18 കുടുംബവും ശ്രീലങ്കയിൽനിന്നു കമ്പമലയിൽ വന്നു. ഇവരെ പുനരധിവസിപ്പിക്കുന്നതിനു വനം തെളിച്ച് തേയിലക്കൃഷി തുടങ്ങി. കേരള വനവികസന കോർപറേഷന്റെ കീഴിലുള്ള 100.67 ഹെക്ടർ സ്ഥലത്താണു തേയിലത്തോട്ടം. 2016ൽ കമ്പമല സന്ദർശിച്ച സബ് കലക്ടർ എസ്.സാംബശിവറാവു മേഖലയുടെ പിന്നാക്കാവസ്ഥയെയും അഭയാർഥികളുടെ ദുരിതജീവിതത്തെയും കുറിച്ച് റിപ്പോർട്ട് നൽകി.

അഭയാർഥികളായെത്തിയവരിൽ പലർക്കും മാരകരോഗങ്ങൾ പിടിപെട്ടതായും കമ്പമലയിൽ ശുദ്ധജലത്തിന്റെയും ശുചിമുറികളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും കുറവുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സർക്കാർ തിരുത്തൽ നടപടികൾക്കു തുടക്കമിട്ടെങ്കിലും ശ്രീലങ്കയിൽനിന്നു ദുരിതക്കടൽ കടന്നെത്തിയവരുടെ ജീവിതം ഇന്നും കരകയറിയിട്ടില്ല.

കമ്പമലയുടെ ചരിത്രം 

ഇന്ത്യയിൽനിന്നു ശ്രീലങ്കയിലേക്കും തിരിച്ചും ഫെറി സർവീസുണ്ടായിരുന്ന കാലത്താണു തമിഴ് വംശജർ തമിഴ്നാട് തീരത്തേക്കു കടൽകയറിയെത്തിയത്. 1920കളിൽ തേയില, കാപ്പി തോട്ടങ്ങളിൽ പണിയെടുപ്പിക്കാൻ ആയിരക്കണക്കിനു തമിഴരെ ബ്രിട്ടിഷുകാർ സിലോണിലേക്കു കൊണ്ടുപോയിരുന്നു. ഇരു രാജ്യങ്ങൾക്കും സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യൻ തൊഴിലാളികൾ തിരികെ പോകണമെന്ന ആവശ്യം ശ്രീലങ്കയിൽ ഉയർന്നു. 1964ലെ ഇന്ത്യ–ശ്രീലങ്ക കരാർ പ്രകാരം ഇന്ത്യക്കാരായ തൊഴിലാളികളെ മടക്കിയയ്ക്കാൻ തീരുമാനമായി. 

ശ്രീലങ്കയിലെ ഉൗവ ജില്ലയിലെ ബധുലയിൽ നിന്നുള്ള തൊഴിലാളികളെ 3 ബാച്ചുകളായാണു കമ്പമലയിൽ എത്തിച്ചത്. 400 കിലോമീറ്റർ സഞ്ചരിച്ച് തലൈമന്നാർ തുറമുഖത്തെത്തി കപ്പൽ മാർഗം ഇന്ത്യയിലേക്കു മടക്കം. ഭൂരിഭാഗം പേരും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായി പുനരധിവസിക്കപ്പെട്ടു. കുറച്ചു കുടുംബങ്ങൾ പത്തനംതിട്ട ജില്ലയിലെ ഗവിയിലും താമസമുറപ്പിച്ചു.