വയനാട്ടിൽ രണ്ടു ഫലങ്ങൾ കൂടി നെഗറ്റീവ്; നിരീക്ഷണത്തിൽ 59 പേർ കൂടി
കൽപറ്റ ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ വയനാട്ടിൽ 59 ആളുകൾ കൂടി നിരീക്ഷണത്തിലായി. നിലവിൽ 1515 പേരാണു നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായ 3 പേരുൾപ്പെടെയാണിത്. ഇതുവരെ ജില്ലയിൽനിന്നു പരിശോധനയ്ക്കായി അയച്ച 43 സാംപിളുകളിൽ 30 ഫലങ്ങൾ നെഗറ്റീവ് ആണ്. ഇന്നലെ അയച്ച

കൽപറ്റ ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ വയനാട്ടിൽ 59 ആളുകൾ കൂടി നിരീക്ഷണത്തിലായി. നിലവിൽ 1515 പേരാണു നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായ 3 പേരുൾപ്പെടെയാണിത്. ഇതുവരെ ജില്ലയിൽനിന്നു പരിശോധനയ്ക്കായി അയച്ച 43 സാംപിളുകളിൽ 30 ഫലങ്ങൾ നെഗറ്റീവ് ആണ്.
ഇന്നലെ അയച്ച 10 സാംപിളുകൾ ഉൾപ്പെടെ 13 സാംപിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയിലേക്കു വരുന്ന എല്ലാ വാഹനങ്ങളും 10 സംസ്ഥാനാന്തര ചെക്പോസ്റ്റുകളിലും 4 അന്തർജില്ലാ ചെക്പോസ്റ്റുകളിലുമായി പരിശോധിക്കുന്നുണ്ട്. ഇന്നലെ ജില്ലയിൽ 14 ചെക്‌പോസ്റ്റുകളിൽ 685 വാഹനങ്ങളിലായി എത്തിയ 1096 യാത്രക്കാരെ സ്‌ക്രീനിങ്ങിനു വിധേയമാക്കി. ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
ഒടുവില്‍ നിരോധനാജ്ഞയും വയനാട്ടില്‍ കടുത്ത നിയന്ത്രണങ്ങള്‍
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വയനാട്ടിലും നിരോധനാജ്ഞ. തിങ്കളാഴ്ച രാത്രിയാണു ജില്ലാ ഭരണകൂടം വയനാട്ടിൽ 144 പ്രഖ്യാപിച്ചത്. ഇതോടെ, വയനാട്ടിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകും. ഭക്ഷ്യ/അവശ്യസാധന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. അവശ്യ സർവീസായി പ്രഖ്യാപിച്ച വാഹനങ്ങൾക്കു മാത്രമേ ഇളവുണ്ടാകൂ. അനാവശ്യമായി പുറത്തിറങ്ങുന്നതിന് എതിരെയും നടപടിയുണ്ടാകും. അഞ്ചിലധികം പേർ കൂട്ടംകൂടാൻ പാടില്ല. നിർദേശം ലംഘിക്കുന്നവർക്കെതിരെ ഐപിസി 269, 188, 270 കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുക്കും.
എന്തൊക്കെ പാടില്ല?
∙ സ്കൂളുകൾ, കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതപഠന കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ ക്ലാസുകൾ, ചർച്ചകൾ, ക്യാംപുകൾ, പരീക്ഷകൾ, അഭിമുഖങ്ങൾ, ഒഴിവുകാല വിനോദങ്ങൾ, വിനോദയാത്രകൾ എന്നിവ പാടില്ല.
∙ ആരാധനാലയങ്ങളിലും അനുവദനീയമായതിലും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങുകള്‍ പാടില്ല.
∙ ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നതിനോ രോഗികൾക്കു കൂട്ടിരിക്കുന്നതിനോ ഒന്നിലധികം പേർ എത്തുന്നതിനു വിലക്ക്.
∙ കായികമത്സരങ്ങൾ, ടൂർണമെന്റുകൾ എന്നിവ സംഘടിപ്പിക്കാനാകില്ല.
∙ വ്യായാമ കേന്ദ്രങ്ങൾ, ജിംനേഷ്യം, ടർഫ് ഗ്രൗണ്ടുകൾ എന്നിവയ്ക്കു പ്രവർത്തന വിലക്ക്.
∙ ജില്ലയിലെ മുഴുവൻ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ബീച്ചുകളിലും സന്ദർശകർക്കു നിരോധനം.
∙ വിവാഹ ചടങ്ങുകളിൽ ഒരേസമയം പത്തിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല. പരമാവധി ചടങ്ങുകള്‍ ഒഴിവാക്കണം. വിവാഹ തീയതിയും സ്ഥലവും മുൻകൂട്ടി ബന്ധപ്പെട്ട വില്ലേജ് ഓഫിസിലും പൊലീസ് സ്റ്റേഷനിലും അറിയിക്കണം. ചടങ്ങുകൾ വീട്ടിൽ തന്നെ നടത്തുവാൻ ശ്രമിക്കണം.
∙ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കൾക്കായി സോപ്പും സാനിറ്റൈസറും പ്രവേശന കവാടത്തിൽ തന്നെ സജ്ജീകരിക്കണം.
∙ വൻകിട ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവയിലുള്ള കേന്ദ്രീകൃത എയർകണ്ടീഷൻ സംവിധാനം നിർത്തി വയ്ക്കണം. പകരം ഫാനുകൾ ഉപയോഗിക്കണം. ഇത്തരം സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കുന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തണം.