മുത്തങ്ങയിൽ ലോറി ഡ്രൈവറെ കാട്ടാന ആക്രമിച്ചു
ബത്തേരി ∙ പച്ചക്കറിയെടുക്കാൻ കർണാടകയിലേക്ക് പോകവെ മുത്തങ്ങ തകരപ്പാടിയിൽ ദേശീയപാതയിൽ ലോറി നിർത്തി വനത്തിലെ പുഴയോരത്തേക്കു നടന്നു പോയ ഡ്രൈവറെ കാട്ടാന ആക്രമിച്ചു. കോഴിക്കോട് അടിവാരം കല്ലിൻമേൽകുന്ന് അബു (52) വാണ് കാട്ടാനയുടെ മുൻപിൽ പെട്ടത്. കാലിന് സാരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്

ബത്തേരി ∙ പച്ചക്കറിയെടുക്കാൻ കർണാടകയിലേക്ക് പോകവെ മുത്തങ്ങ തകരപ്പാടിയിൽ ദേശീയപാതയിൽ ലോറി നിർത്തി വനത്തിലെ പുഴയോരത്തേക്കു നടന്നു പോയ ഡ്രൈവറെ കാട്ടാന ആക്രമിച്ചു. കോഴിക്കോട് അടിവാരം കല്ലിൻമേൽകുന്ന് അബു (52) വാണ് കാട്ടാനയുടെ മുൻപിൽ പെട്ടത്. കാലിന് സാരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. തകപ്പാടിയിലെ എക്സൈസ് ചെക്ക്പോസ്റ്റിന് സമീപം ലോറി നിർത്തി പ്രഭാതകൃത്യത്തിനായി റോഡിൽ നിന്ന് 100 മീറ്റർ മാറിയുള്ള പുഴയോരത്തേയ്ക്കു പോയതായിരുന്നു. കാട്ടാനയെ കണ്ടതോടെ ഓടിയെങ്കിലും വീണു പോയ അബുവിന്റെ കാലിൽ ആന ചവിട്ടിയെന്ന് പറയുന്നു. ഇതിനിടെ വെള്ളത്തിലും വീണു. നിലവിളി കേട്ട് ചെക്ക്പോസ്റ്റിലുണ്ടായിരുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.