അള്ളുവയ്ക്കാൻ ബസ് സ്റ്റാൻഡിൽ ആണി വിതറി; പെറുക്കി മടുത്ത് ജീവനക്കാർ...

മാനന്തവാടി ∙ നഷ്ടത്തിൽ സർവീസ് തുടരുന്ന കെഎസ്ആർടിസി ബസുകൾക്ക് ഭീഷണിയായി ബസ് സ്റ്റാൻഡിൽ നിറയെ ഇരുമ്പ് ആണികൾ വിതറി. ഇന്നലെ രാവിലെ സർവീസിനായി ബസുകൾ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ആണികൾ ശ്രദ്ധയിൽ പെട്ടത്. ആദ്യം ഏതാനും ആണികൾ മാത്രമാണു കണ്ടതെങ്കിലും പിന്നീട് പരിശോധനയിൽ സ്റ്റാൻഡിൽ നിറയെ ആണികൾ വാരി വിതറിയതായി

മാനന്തവാടി ∙ നഷ്ടത്തിൽ സർവീസ് തുടരുന്ന കെഎസ്ആർടിസി ബസുകൾക്ക് ഭീഷണിയായി ബസ് സ്റ്റാൻഡിൽ നിറയെ ഇരുമ്പ് ആണികൾ വിതറി. ഇന്നലെ രാവിലെ സർവീസിനായി ബസുകൾ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ആണികൾ ശ്രദ്ധയിൽ പെട്ടത്.ആദ്യം ഏതാനും ആണികൾ മാത്രമാണു കണ്ടതെങ്കിലും പിന്നീട് പരിശോധനയിൽ സ്റ്റാൻഡിൽ നിറയെ ആണികൾ വാരി വിതറിയതായി കണ്ടത്.
ആണി കയറി ടയർ പഞ്ചറാകാനും അതുവഴി അപകടം ഉണ്ടാകാനും ഉള്ള സാഹചര്യം കെഎസ്ആർടിസി ജീവനക്കാരുടെ അവസരോചിത ഇടപെടൽ വഴിയാണ് ഒഴിവായത്. ജീവനക്കാർ ഏറെ നേരം എടുത്താണ് ആണികൾ പെറുക്കി കളഞ്ഞത്. ബസിന് നാശനഷ്ടം ഉണ്ടാകാത്തതിനാൽ പൊലീസിൽ പരാതി നൽകിയിട്ടില്ല.