മണ്ണിടിച്ച് പാതയൊരുക്കി; കുളത്തിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി
തിരുനെല്ലി ∙ കുളത്തിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനപാലകർ രക്ഷപ്പെടുത്തി. തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ ബ്രഹ്മഗിരി എ എസ്‌റ്റേറ്റിലെ കുളത്തിലാണ് സുമാർ 5 വയസ്സ് പ്രായമുള്ള കാട്ടാന അകപ്പെട്ടത്. ഇന്നലെ രാവിലെ പ്രദേശവാസികളാണ് ആനയെ കിണറ്റിനുള്ളിൽ കണ്ടത്. ഉടൻ വനപാലകരെ

തിരുനെല്ലി ∙ കുളത്തിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനപാലകർ രക്ഷപ്പെടുത്തി. തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ ബ്രഹ്മഗിരി എ എസ്‌റ്റേറ്റിലെ കുളത്തിലാണ് സുമാർ 5 വയസ്സ് പ്രായമുള്ള കാട്ടാന അകപ്പെട്ടത്. ഇന്നലെ രാവിലെ പ്രദേശവാസികളാണ് ആനയെ കിണറ്റിനുള്ളിൽ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിച്ചു.
ബേഗൂർ റേഞ്ച് ഓഫിസർ കെ. രാകേഷ്, തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫിസർ എം.വി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുളത്തിനരികിലെ മണ്ണിടിച്ച് പാതയൊരുക്കിയാണ് ആനയെ രക്ഷപ്പെടുത്തിയത്.