പനമരം∙ കനത്ത മഴയെ തുടർന്ന് പൂതാടി, കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒട്ടേറെ കൃഷിയിടങ്ങളും ചെറു റോഡുകളും പലയിടങ്ങളിലും വെള്ളത്തിനടിയിലായി. പനമരം വലിയ പുഴ കരകവിഞ്ഞ് കൈപ്പാട്ടുക്കുന്ന്, മലങ്കര, നീരട്ടാടി, കഴുക്കലോടി, മെച്ചന, കുറുമണി, വെണ്ണിയോട്, മൈലാടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം∙ കനത്ത മഴയെ തുടർന്ന് പൂതാടി, കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒട്ടേറെ കൃഷിയിടങ്ങളും ചെറു റോഡുകളും പലയിടങ്ങളിലും വെള്ളത്തിനടിയിലായി. പനമരം വലിയ പുഴ കരകവിഞ്ഞ് കൈപ്പാട്ടുക്കുന്ന്, മലങ്കര, നീരട്ടാടി, കഴുക്കലോടി, മെച്ചന, കുറുമണി, വെണ്ണിയോട്, മൈലാടി, പുഴയ്ക്കം വയൽ, വലിയകുന്ന്, കോട്ടത്തറ, കുറുമണി, മാത്തൂർ, കാവടം, നെല്ലാറാട്ടുകുന്ന്, മേച്ചേരി, അങ്ങാടിവയൽ, നടയ്ക്കൽ എന്നീ മേഖലകളെല്ലാം വെള്ളം കയറി തുടങ്ങി. 

കനത്ത മഴയില്‍ ഊട്ടിയിലെ മുത്തോല പാലടയില്‍ വെള്ളം കയറിയ നിലയില്‍.

മഴ ഇനിയും കനത്താൽ കോളനി വീടുകൾ അടക്കം വെള്ളത്തിനടിയിലാകും.മഴ കനത്ത് പലയിടങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ പല പഞ്ചായത്തുകളിലും വാർഡു തലത്തിൽ മുൻകരുതൽ സ്വീകരിക്കുന്നതിനും, പൂർണമായും വെളളത്തിനടിയിലാകുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ താൽക്കാലിക ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചു.

ADVERTISEMENT

കനത്ത മഴ: താഴ്ന്ന പ്രദേശത്തുള്ളവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി

ഗൂഡല്ലൂർ∙ മഴ തുടരുന്നതിനാൽ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. തേൻവയലിലെ ഗോത്ര ജനതയെ പുത്തൂർവയൽ സ്കൂളിൽ ഒരുക്കിയ ക്യാംപിലേക്ക് മാറ്റി. 16 കുടുംബങ്ങളിലെ 24 പേർക്കാണ് ഇവിടെ താമസം ഒരുക്കിയത്. നാടുകാണിക്കടുത്ത് പൊൻവയലിലെ പ്രതാപന്റെ വീടിനു മുൻ വശത്തു റോഡിന്റെ പാർശ്വ ഭിത്തി തകർന്നതോടെ റോഡ് തകർന്നു തുടങ്ങി. 

ADVERTISEMENT

ഊട്ടിയിൽ മഴയും, തണുപ്പും ,കാറ്റും വർധിച്ചതോടെ ജന ജീവിതം ദുരിതമായി. പുറത്തിങ്ങാൻ വയ്യാത്ത അവസ്ഥയാണ്. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മുത്തോല പാലടയിൽ വെള്ളം കയറി പച്ചക്കറിപ്പാടങ്ങൾ വെള്ളത്തിലായി. ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റും തുറന്നിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണസേനയുടെ 2 ബറ്റാലിയൻ ഇന്ന് ജില്ലയിലെത്തും. ഊട്ടിയിലും ഗൂഡല്ലൂരിലുമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം വഹിക്കും. തകർന്ന നിലയിലുള്ള വീടുകളിൽ താമസിക്കുന്നവരെ താൽക്കാലിക ക്യാംപുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT