ഹെർപ്പസ് വൈറസ് ബാധ; മുതുമല ആനപ്പന്തിയിൽ ആനക്കുട്ടികൾക്ക് ക്വാറന്റീൻ
ഗൂഡല്ലൂർ ∙ തെപ്പക്കാട് ആന പന്തിയിലെ ആനക്കുട്ടികളെ ഏകാന്ത വാസത്തിലേക്കു മാറ്റി. കേരളത്തിലെ കോട്ടൂരിലെ ആനപ്പന്തിയിൽ ഹെർപ്പസ് വൈറസ് ബാധയേറ്റ് ആനക്കുട്ടികൾ ചരിഞ്ഞതോടെയാണു മുതുമല ആനപ്പന്തിയിലെ ബൊമ്മി, രഘു എന്നീ കുട്ടിയാനകളെ മറ്റ് ആനകളിൽ നിന്നും മാറ്റി തനിച്ചു താമസം ഒരുക്കിയത്. ആനക്കുട്ടികളിൽ

ഗൂഡല്ലൂർ ∙ തെപ്പക്കാട് ആന പന്തിയിലെ ആനക്കുട്ടികളെ ഏകാന്ത വാസത്തിലേക്കു മാറ്റി. കേരളത്തിലെ കോട്ടൂരിലെ ആനപ്പന്തിയിൽ ഹെർപ്പസ് വൈറസ് ബാധയേറ്റ് ആനക്കുട്ടികൾ ചരിഞ്ഞതോടെയാണു മുതുമല ആനപ്പന്തിയിലെ ബൊമ്മി, രഘു എന്നീ കുട്ടിയാനകളെ മറ്റ് ആനകളിൽ നിന്നും മാറ്റി തനിച്ചു താമസം ഒരുക്കിയത്. ആനക്കുട്ടികളിൽ നടത്തിയ പരിശോധനയിൽ നിലവിൽ കുഴപ്പങ്ങളൊന്നുമില്ലെന്നു വനപാലകർ പറഞ്ഞു.
ഹെർപ്പസ് വൈറസ് ബാധയുണ്ടായാൽ ചികിത്സക്കുള്ള മരുന്നുകൾ ആനപ്പന്തിയിലെ വെറ്ററിനറി വിഭാഗം ശേഖരിച്ചിട്ടുണ്ട്. പുറമേ നിന്നുള്ള ആരേയും ആനക്കുട്ടികളുടെ സമീപത്തേക്കു കടത്തി വിടുന്നില്ല. ഒരു മാസത്തേക്ക് ആനക്കുട്ടികളെ ഏകാന്ത വാസത്തിനായി മാറ്റിയിരിക്കുന്നത്. മുതുമല കടുവ സങ്കേതത്തിൽ ആന്ത്രാക്സ് ബാധയിൽ കാട്ടാന ചരിഞ്ഞതു കാരണം ആനപ്പന്തിയിലെ മറ്റു ആനകളെയും നിരീക്ഷിച്ചു തുടങ്ങി.