ബത്തേരി ∙ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റ് ഇന്നലെ തുടങ്ങിയപ്പോൾ പ്രവേശനം ആഗ്രഹിച്ച സ്കൂളുകളിൽ നിന്നു ഫുൾ എ പ്ലസുകാർ പലരും‍ കൂട്ടത്തോടെ പുറത്തായി. സയൻസ് ഗ്രൂപ്പുകളിൽ പ്രവേശനം നേടുന്ന എല്ലാവരും എ പ്ലസുകാരായപ്പോൾ ഹ്യൂമാനിറ്റീസ് ആഗ്രഹിച്ച പലർക്കും സയൻസ് എടുക്കേണ്ടിയും വന്നു. പല വിധത്തിൽ ബോണസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ പ്ലസ് വൺ പ്രവേശനത്തിന്റെ  ആദ്യ അലോട്മെന്റ് ഇന്നലെ തുടങ്ങിയപ്പോൾ പ്രവേശനം ആഗ്രഹിച്ച സ്കൂളുകളിൽ നിന്നു ഫുൾ എ പ്ലസുകാർ പലരും‍ കൂട്ടത്തോടെ പുറത്തായി. സയൻസ് ഗ്രൂപ്പുകളിൽ പ്രവേശനം നേടുന്ന എല്ലാവരും എ പ്ലസുകാരായപ്പോൾ ഹ്യൂമാനിറ്റീസ് ആഗ്രഹിച്ച പലർക്കും സയൻസ് എടുക്കേണ്ടിയും വന്നു. പല വിധത്തിൽ ബോണസ് പോയിന്റുകൾ തരപ്പെടുത്തി ചിലർ കയറിക്കൂടിയപ്പോൾ മികച്ച മാർക്കു വാങ്ങിയ പലരും പുറത്തായി.

ഡിസ്റ്റിങ്ഷൻ മാർക്കു നേടി പ്രവേശനം ആഗ്രഹിച്ചെത്തിയ സിബിഎസ്ഇ വിദ്യാർഥികൾ ഏതാണ്ടെല്ലാവരും പടിക്കു പുറത്താണ്. ആദ്യഘട്ട അലോട്മെന്റിന്റെ ആദ്യ ദിവസമായിരുന്നു ഇന്നലെ. ഇനി നാളെയും 29 നും തുടർന്ന് ഒക്ടോബർ 1 വരെ പ്രവേശനം നടക്കും. പല സ്കളുകളിലും ഗ്രേഡ്മാർക്ക് 9.7 മുതൽ 9.8 വരെയുള്ളവർക്കാണ് പ്രവേശനം നേടാനായത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് 9 ആണ് ഗ്രേഡ്. താമസിക്കുന്ന നഗരസഭയ്ക്ക് 0.2 , താലൂക്കിന് 0.1, കേരള സിലബസിന് 0.3, നീന്തൽ അറിയാവുന്നവർക്ക് 0.2, മദർ സ്കൂളിന് 0.3 എന്നിങ്ങനെ ഗ്രേഡ് മാർക്ക് ലഭിക്കും.

ADVERTISEMENT

ഇതെല്ലാം കൂട്ടുമ്പോൾ 9.7 വരെ മാർക്കുണ്ടായിട്ടും ഇന്നലെ പലർക്കും പ്രവേശനം നേടാനായില്ല. മികച്ച മാർക്കുണ്ടായിട്ടും സിബിഎസ്ഇ കുട്ടികൾ കൂട്ടത്താടെ പുറത്താണ്. യോഗ്യതയില്ലാത്ത പലരും നീന്തൽ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൂറുകണക്കിനു കുട്ടികളെ പിന്തള്ളി പ്രവേശനം നേടിയെന്നും പരാതി ഉയർന്നിട്ടുണ്ട്. എല്ലാ സ്കൂളുകളിലും ഓരോ കോഴ്സിനും പ്രത്യേകം ക്ലാസ്മുറികളിൽ അഡ്മിഷൻ ഡെസ്ക് ഒരുക്കിയായിരുന്നു പ്രവേശനം. ഓരോ വിദ്യാർഥിക്കും 15 മിനിറ്റു വീതം ലഭിക്കുന്ന തരത്തിലാണു സമയം നൽകിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ കഴിയുന്നവർക്ക് ഓൺലൈനായും പ്രവേശനത്തിന് സൗകര്യമൊരുക്കി.

സീറ്റ് എ ഗ്രൂപ്പിന്

ADVERTISEMENT

ഗ്രേഡും മറ്റു മാനദണ്ഡങ്ങളുമെല്ലാം തുല്യമായാൽ പിന്നെ പേരിന്റെ ആദ്യാക്ഷരം നോക്കിയാണ് പ്രവേശനം. ഇംഗ്ലിഷ് അക്ഷരമാലാ ക്രമം അനുസരിച്ച് ആദ്യത്തെ അക്ഷരം വരുന്നവർക്കു മുൻഗണന ലഭിക്കും. മികച്ച മാർക്കുണ്ടായിട്ടും പേരിന്റെ ആദ്യാക്ഷരം അക്ഷരമാലാക്രമത്തിൽ പിന്നിലായിപ്പോയതിനാൽ പ്രവേശനം നേടാതെ കരഞ്ഞിറങ്ങിപ്പോയവരും ഉണ്ട്. ഒരേ മാർക്കു വാങ്ങി ഒരേ വീട്ടിൽ നിന്ന് വന്ന ഇരട്ടകളിലൊരാളുടെ പേര് ‘എ’യിൽ തുടങ്ങുന്നതും രണ്ടാമന്റേത് മറ്റൊരു അക്ഷരത്തിൽ തുടങ്ങുന്നതുമായതിനാൽ സീറ്റ് ‘എ’ക്കാരന് കിട്ടിയെന്ന് അധ്യാപകർ പറയുന്നു. 

English Summary: Students who bought a full A + without getting admission in the desired school