പനമരം ∙ തകർന്നു വീണ പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതു മൂലം കൃഷിയിടവും റോഡും ഇടിച്ചിൽ ഭീഷണിയിൽ. പനമരം പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വലിയ പുഴയിൽ നിർമിച്ച കൊറ്റുകുളം ചെറുമലക്കടവ് തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങളാണ് നാട്ടുകാർക്ക് ദുരിതമാകുന്നത്. 2004-05 ൽ പശ്ചിമഘട്ട വികസന പദ്ധതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം ∙ തകർന്നു വീണ പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതു മൂലം കൃഷിയിടവും റോഡും ഇടിച്ചിൽ ഭീഷണിയിൽ. പനമരം പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വലിയ പുഴയിൽ നിർമിച്ച കൊറ്റുകുളം ചെറുമലക്കടവ് തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങളാണ് നാട്ടുകാർക്ക് ദുരിതമാകുന്നത്. 2004-05 ൽ പശ്ചിമഘട്ട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പാലം 2019ലെ പ്രളയത്തിലാണ്  തകർന്നത്.

അശാസ്ത്രീയമായ നിർമാണം മൂലമാണ് പാലം ചുരുങ്ങിയ കാലം കൊണ്ട് തന്നെ തകർന്നതെന്നു നാട്ടുകാർ പറയുന്നു. പ്രദേശത്ത് പാലം നിർമിക്കണമെന്ന ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവിലാണ് ഇവിടെ പാലം നിർമിച്ചത്. കരിങ്കല്ലുകൊണ്ടു ഇരുകരകളിലും നിർമിച്ച തൂണുകളും ഇരുമ്പു കയറും പുഴയിൽ വീണുകിടക്കുന്നതിനാൽ മാലിന്യവും മറ്റും കെട്ടി നിൽക്കുന്നതാണ് പ്രദേശത്തെ കൃഷിയിടവും റോഡും തകരാൻ കാരണം. പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.

ADVERTISEMENT

തകർന്ന പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒട്ടേറെ പരാതികളും അപേക്ഷകളും നൽകിയെങ്കിലും നടപടിയില്ല. നിലവിലുണ്ടായിരുന്ന നടപ്പാലം തകർന്നതോടെ സ്കൂൾ കുട്ടികളടക്കമുള്ളവർ പുഴ കടക്കാൻ നാട്ടുകാർ നിർമിച്ച ചങ്ങാടമാണ് ആശ്രയിക്കുന്നത്. മാസങ്ങൾക്ക് മുൻപ് ചങ്ങാടം അപകടത്തിൽ പെട്ട് 2 പേർ വെളളത്തിൽ വീണതോടെ വിദ്യാർഥികളടക്കമുള്ളവര്‍ ചങ്ങാട യാത്ര ഉപേക്ഷിച്ചു. പ്രദേശത്തുള്ളവരിൽ പലര്‍ക്കും കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടിവരുന്നു.