കരിഞ്ഞുണങ്ങി അതിർത്തി വനം; കാട്ടുതീ പേടിയിൽ വനപാലകർ
പുൽപള്ളി ∙ ദിവസേന കനക്കുന്ന വേനലിൽ കരിഞ്ഞുണങ്ങിയ അതിർത്തി വനങ്ങൾ കാട്ടുതീ ഭീഷണിയിൽ. ബന്ദിപ്പൂർ കടുവ സങ്കേതത്തിന്റെ പലഭാഗങ്ങളും തീപ്പൊരി വീണാല്‍ കത്തി ചാമ്പലാകുന്ന അവസ്ഥയിലാണ്. വനത്തിലെ നീര്‍ചാലുകളെല്ലാം വരണ്ടുണങ്ങി കരിയിലകള്‍ നിറഞ്ഞു. കഴിഞ്ഞയാഴ്ച മഴ ലക്ഷണങ്ങളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കത്തുന്ന

പുൽപള്ളി ∙ ദിവസേന കനക്കുന്ന വേനലിൽ കരിഞ്ഞുണങ്ങിയ അതിർത്തി വനങ്ങൾ കാട്ടുതീ ഭീഷണിയിൽ. ബന്ദിപ്പൂർ കടുവ സങ്കേതത്തിന്റെ പലഭാഗങ്ങളും തീപ്പൊരി വീണാല്‍ കത്തി ചാമ്പലാകുന്ന അവസ്ഥയിലാണ്. വനത്തിലെ നീര്‍ചാലുകളെല്ലാം വരണ്ടുണങ്ങി കരിയിലകള്‍ നിറഞ്ഞു. കഴിഞ്ഞയാഴ്ച മഴ ലക്ഷണങ്ങളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കത്തുന്ന വെയിലാണ്. തീറ്റയും വെള്ളവുമില്ലാതെ വന്യമൃഗങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറുന്നു. കാട്ടുതീ പ്രതിരോധത്തിന് വനപാലകര്‍ രാപകല്‍ കാവലിരുന്ന് സര്‍വ സന്നാഹമൊരുക്കിയിട്ടുണ്ട്. വെള്ളം നിറച്ച ടാങ്കറുകളും അഗ്നിശമന സേനയും വനത്തില്‍ ക്യാംപുണ്ട്.
തീയുണ്ടായാല്‍ വേഗമെത്താന്‍ റോഡുകളുടെ അറ്റകുറ്റപണികളും നടത്തിയിരുന്നു. വനത്തില്‍ ഏറുമാടം കെട്ടി അടുത്തടുത്തായി വാച്ചര്‍മാര്‍ കാവലുണ്ട്. വയര്‍ലെസുമായി മറ്റുസംഘങ്ങള്‍ തലങ്ങും വിലങ്ങുമുണ്ട്. വനത്തില്‍ പലഭാഗത്തുമുള്ള വാച്ച് ടവറിലും നിരീക്ഷണത്തിന് ആളുണ്ട്. വയനാട്ടിൽ ചൂട് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കാട്ടുതീ പ്രതിരോധപ്രവർത്തനങ്ങൾ വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. ജില്ലയിലെ കാലാവസ്ഥയിൽ പൊടുന്നനെയുണ്ടായ മാറ്റം കണക്കിലെടുത്താണു നടപടികൾ. പലയിടത്തും ഫയർലൈൻ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ ഊർജിതമായ പ്രവർത്തനങ്ങളാണു നോർത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകളിലും വയനാട് വന്യജീവി സങ്കേതത്തിലും നടക്കുന്നത്.
ഇക്കുറി വയനാട്ടിൽ നേരത്തെ കൊടുംവേനൽ എത്തുമെന്ന വിലയിരുത്തലിലാണ് അധികൃതർ. സാധാരണഗതിയിൽ ഫെബ്രുവരിയിലെ ആദ്യത്തെ രണ്ടാഴ്ച കൂടിയെങ്കിലും തണുപ്പ് നിലനിൽക്കുമായിരുന്നെങ്കിൽ ഈ വർഷം സ്ഥിതി മറിച്ചാണ്. ജനുവരി അവസാന ആഴ്ച തന്നെ ജില്ലയിലെ ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിനടുത്തെത്തി. കാട്ടിനുള്ളിലെ ജലാശയങ്ങളും വരൾച്ച ഭീഷണിയിലായി. വന്മരങ്ങളടക്കം ഉണങ്ങിക്കരിഞ്ഞു നിൽപാണ്. വയനാടിനോട് അതിർത്തി പങ്കിടുന്ന കർണാടക വനങ്ങളിലും വരൾച്ച അതിരൂക്ഷം. വരുംദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്നതു കണക്കിലെടുത്താണു കാട്ടുതീ പ്രതിരോധ നടപടികൾ.
കര്‍ണാടക വനം വരണ്ടുണങ്ങിയത് വന്യജീവി വിഭാഗത്തിനും ഭീഷണിയാണ്. അതിര്‍ത്തികടന്നെത്തുന്ന കാട്ടുതീക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും വനപാലകര്‍ നല്‍കുന്നുണ്ട്. സംസ്ഥാനാതിര്‍ത്തിയില്‍ 20 മീറ്റര്‍ വീതിയില്‍ ഫയര്‍ലൈന്‍ തെളിച്ച് പട്രോളിങ് നടത്തുന്നുണ്ട്. വന്യജീവി സങ്കേതത്തിലെ മിക്ക റേഞ്ചുകളിലെയും തോടുകളിലും കുളങ്ങളിലും വെള്ളമുള്ളത് ആശ്വാസകരമാണ്. അടുത്തിടെ ചിലയിടങ്ങളില്‍ മഴയും ലഭിച്ചു. കാട്ടുതീ കണക്കിലെടുത്ത് വനത്തിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിട്ടുണ്ട്.